Follow the News Bengaluru channel on WhatsApp

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും

ബെംഗളൂരു: ബിബിഎംപി, ജില്ലാ പഞ്ചായത്തുകൾ, താലൂക്ക് പഞ്ചായത്തുകൾ എന്നിവയുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കം രണ്ടാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയുടെ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സർക്കാർ ഇക്കാര്യം അറിയിച്ചത്. നിയോജക മണ്ഡലങ്ങൾ പുനക്രമീകരിക്കുന്നതിനും സംവരണ പട്ടിക തയ്യാറാക്കുന്നതിനുമുള്ള അധികാരം പിൻവലിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.

രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്ന സർക്കാരിന്റെ നിവേദനം പരിഗണിച്ച് കമ്മിഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ബെഞ്ച് തള്ളി. എന്നാൽ, ചുമതല പൂർത്തിയാക്കുന്നതിൽ സർക്കാരിൽ നിന്ന് എന്തെങ്കിലും തടസം നേരിട്ടാൽ വീണ്ടും കോടതിയെ സമീപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി നിർണയ നടപടികൾ ഇതിനകം പൂർത്തിയാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ശശികിരൺ ഷെട്ടി ബെഞ്ചിനെ അറിയിച്ചു.

ഈ മണ്ഡലങ്ങളിലെ സീറ്റ് സംവരണത്തിനുള്ള കരട് വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.