Follow the News Bengaluru channel on WhatsApp

പാര്‍ലമെന്റില്‍ ഇന്നും പുറത്താക്കല്‍; കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാർക്ക് കൂടി സസ്പെൻഷൻ

ലോക്സഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സമ്മേളന കാലയളവിൽ ഇത്രയും അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നത്.

ലോക്സഭയിൽ മോശം പെരുമാറ്റം ആരോപിച്ച് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുന്നത് തുടരുന്നു. ഇന്ന് രണ്ട് മലയാളി എംപിമാരെ കൂടി സസ്പെൻഡ് ചെയ്തു. കേരള കോൺഗ്രസ് (മാണി) നേതാവ് തോമസ് ചാഴികാടനെയും സിപിഎമ്മിലെ എഎം ആരിഫിനെയുമാണ് ലോക്സഭാ സ്പീക്കർ ഓം ബിർള സസ്പെന്ഡ് ചെയ്തത്. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചത്. രണ്ട് എംപിമാരെയും സമ്മേളനത്തിന്റെ ശേഷിക്കുന്ന ഭാഗത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 143 ആയി. ലോക്സഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സമ്മേളന കാലയളവിൽ ഇത്രയും അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നത്. ഇവര്‍ക്ക് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല. കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ മാത്രമാണ് ഇനി രാജ്യസഭയിലും ലോക്‌സഭയിലുമായി ബാക്കിയുള്ളത്. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി, എം.കെ.രാഘവന്‍ എന്നിവരും രാജ്യസഭയില്‍ എളമരം കരീം അബ്ദുള്‍ വഹാബ് എന്നിവരുമാണ് നടപടി നേരിടാത്തവര്‍.

141 എംപിമാരെ സസ്പെൻഡ് ചെയ്തതിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സസ്പെൻഷൻ നടപടി സ്പീക്കർ തുടരുന്നത്. പാർലിമെന്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിസഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതാണ് നടപടിക്ക് ഇടയാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.