Follow the News Bengaluru channel on WhatsApp

റെയിൽവേ | 5,696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലായി 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും ലിംഗ ന്യൂനപക്ഷങ്ങൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഐടിഐ ഡിപ്ലോമ, അല്ലെങ്കില്‍ പത്താം ക്ലാസ് പാസായവർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം, ഓൺലൈൻ അപേക്ഷ ആരംഭിച്ചു. ഫെബ്രുവരി 19 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം.

കുറഞ്ഞത് 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്ക് 3 വർഷവുമാണ് പ്രായ ഇളവ്. കൂടാതെ, വിരമിച്ച സൈനികർക്ക് ഇളവുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ശാരീരിക യോഗ്യതയ്‌ക്കൊപ്പം വൈദ്യപരിശോധനയും ഉണ്ടായിരിക്കും. പ്രാരംഭ ശമ്പളം പ്രതിമാസം ₹19,900 ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.rrbcdg.gov.in/ സന്ദര്‍ശിക്കുക

വകുപ്പ്  റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB )
ആകെ തസ്തികകള്‍  5696
തസ്തികയുടെ  പേര് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎൽപി)
വിദ്യാഭ്യാസം പത്താം ക്ലാസ് പാസ്/ഐടിഐ/ഡിപ്ലോമ
തൊഴിൽ വിഭാഗം സർക്കാർ ജോലി
ആരംഭിക്കുന്ന തീയതി 2024 ജനുവരി 20
അവസാന തീയതി ഫെബ്രുവരി 19, 2024
ജോലി സ്ഥലം  വിവിധ റെയില്‍വേ സോണുകള്‍
അപേക്ഷ രീതി ഓൺലൈൻ
വെബ്സൈറ്റ് https://www.rrbcdg.gov.in/

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.