Follow the News Bengaluru channel on WhatsApp

അച്ഛന്‍ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്‌, കൊന്നത് യുഡിഎഫ്; ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന

പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉന്നയിച്ച മുസ്‌ലിം ലീഗ് നേതാവ് ഷാജിയെ തള്ളിപറഞ്ഞ് കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന. അച്ഛൻ മരിച്ചത് അള്‍സർ മൂർച്ഛിച്ചിട്ടാണെന്നും ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാർ ആണെന്നും മകള്‍ ഷബ്‌ന മനോഹരൻ പറഞ്ഞു.

സി പി ഐ എം നേതാവായിരുന്ന പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും രഹസ്യം ചോരുമോ എന്ന് ഭയന്നാണ് കൊന്നവരെ കൊല്ലുന്നതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. ഇതിനെതിരെയാണ് പി കെ കുഞ്ഞനന്തന്റെ കുടുംബം രംഗത്തെത്തിയത്. മരണത്തിന് ഉത്തരവാദി ചികിത്സ നിഷേധിച്ച യുഡിഎഫ് സർക്കാർ മാത്രമാണ്. കെ എം ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും ഷബ്ന വ്യക്തമാക്കി.

പി കെ കുഞ്ഞനന്തന് ജയിലില്‍ വച്ച്‌ ഗുരുതരമായി രോഗം ബാധിച്ചിട്ടും യുഡിഎഫ് സർക്കാർ പരോള്‍ നല്‍കാനോ നല്ല ചികിത്സ നല്‍കാനോ തയ്യാറായില്ലെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.