നടി രാകുല്‍ പ്രീത് സിംഗും നടന് ജാക്കി ഭാഗ്നാനിയും വിവാഹിതരായി
നടി രാകുല്‍ പ്രീത് സിങ് വിവാഹിതയായി. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയാണ് വരൻ. ബോളിവുഡ് നിര്‍മാതാവ് വാഷു ഭഗ്നാനിയുടെ മകനാണ് ജാക്കി. ഗോവയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
സിഖ്, സിന്ദി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കള്‍ക്കായി ഇരുവരും മുംബൈയില്‍ റിസപ്ഷന് നടത്തും. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ആദ്യം വിവാഹം വിദേശത്ത് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി ആറുമാസത്തെ ആസൂത്രണവും നടത്തിയിരുന്നു.
എന്നാല്‍ മാലദ്വീപ് വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ഇരുവരുടേയും തീരുമാനം മാറ്റുകയായിരുന്നു. 2009-ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. ശിവകാര്ത്തികേയന് നായകനായ അയലാന് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.