Follow the News Bengaluru channel on WhatsApp

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; ആറിടത്ത് എല്‍ഡിഎഫിന് ജയം

കേരളത്തിൽ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു.

നെടുമ്പാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 വോട്ടുകള്‍ക്ക് പാർട്ടിക്ക് നഷ്ടപ്പെട്ടുപോയ ടൗണ്‍ വാർഡിലാണ് പാർട്ടി ഉജ്വലമായ അഭിമാന വിജയം കരസ്ഥമാക്കിയത്. 72 വോട്ടാണ് ഭൂരിപക്ഷം.

പാലക്കാട് പൂക്കോട്ടുകാവിലും എല്‍.ഡി.എഫ് വിജയിച്ചു. പാലക്കാട് ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലും എല്‍.ഡി.എഫിനാണ് മുന്നേറ്റം. എടവനക്കാട് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മൂന്നാര്‍, മൂലക്കട വാര്‍ഡുകളിലും യു.ഡി.എഫിനാണ് ജയം. നാരങ്ങാനം കടമനിട്ടയിലും യു.ഡി.എഫ് വിജയിച്ചു. കണ്ണൂര്‍ മാടായി, രാമന്തളി വാര്‍ഡുകളിലും യു.ഡി.എഫിനാണ് ജയം. പാലക്കാട് തിരുവേഗപ്പുറം സീറ്റ് യു.ഡി.എഫ് നിലനിര്‍ത്തി.

ഉപതിരഞ്ഞെടുപ്പ് നടന്ന കോട്ടക്കല്‍ നഗരസഭയിലെ രണ്ടു വാര്‍ഡുകളും യു.ഡി.എഫ് നിലനിര്‍ത്തി. മുസ്‌ലിം ലീഗ് നഷ്വ ഷാഹിദ് രണ്ടാം വാര്‍ഡിലും പതിനാലാം വാര്‍ഡില്‍ ഷഹാന ഷഫീറുമാണ് വിജയിച്ചത്. മൂന്നാർ പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടുവാർഡുകളും നിലനിർത്തി യുഡിഎഫ്. 11, 18 വാർഡുകളിലാണ് യുഡിഎഫ് സ്ഥാനാർഥികള്‍ വിജയിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.