Follow the News Bengaluru channel on WhatsApp

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തിനശിച്ചു

ആലപ്പുഴ കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. തീപടരും മുമ്പ് യാത്രക്കാരെ പുറത്തിറക്കി. ആർക്കും പരുക്കേറ്റിട്ടില്ല. എം.എസ്.എം കോളജിന് സമീപമാണ് അപകടം. ബസ് പൂർണമായി കത്തിനശിച്ചു. കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്.

കായകുളം സ്റ്റേഷനിലെത്തി ഹരിപ്പാട്ടേക്ക് ദേശീയപാത വഴി പോകുന്ന സമയത്താണ് അപകടം. പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് യാത്രക്കാരെ ബസില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയപ്പോഴേക്കും ബസില്‍ തീപടരാന്‍ തുടങ്ങി. അപകടകാരണം വ്യക്തമല്ല.

ബസ്സില്‍നിന്നും നിന്നും പുക ഉയർന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ യാത്രക്കാരെ ഇറക്കാൻ സാധിച്ചതിനാല്‍ വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു.
തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.