Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ ദ്വിദിന തൊഴിൽ മേള സമാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ദ്വിദിന തൊഴിൽ മേളയായ ബ്രുഹത് ഉദ്യോഗ മേള-യുവ സമൃദ്ധി സമ്മേളനം സമാപിച്ചു. സംസ്ഥാന നൈപുണ്യ വികസന വകുപ്പിന് നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. ഏകദേശം 86,000 ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്തിരുന്നു.

തൊഴിൽ മേളയിൽ പങ്കെടുത്ത കമ്പനികൾ അയ്യായിരത്തോളം പേർക്കും ഓഫർ ലെറ്ററുകൾ നൽകിയതായി വകുപ്പ് അറിയിച്ചു. പങ്കെടുത്ത 86,000 പേരിൽ 20,000 പേരും എൻജിനീയറിങ് ബിരുദധാരികളാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ഓഫർ ലെറ്ററുകൾ നൽകുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ കാരണം അധികമാർക്കും ഓഫർ ലെറ്റർ നൽകാൻ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് തൊഴിൽമേളക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ തുടക്കം കുറിച്ചത്. ഫോക്‌സ്‌കോൺ, ടൊയോട്ട, വിസ്‌ട്രോൺ, ഇൻഫോസിസ്, ഷിൻഡ്‌ലർ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബയോകോൺ, മഹീന്ദ്ര എയ്‌റോസ്‌പേസ്, മോളേക്സ് ഇന്ത്യ,മൈനി പ്രിസിഷൻ പ്രോഡക്റ്റ്സ്, ടാറ്റാ ഗ്രൂപ്പ്‌ എന്നിവ ഉൾപ്പെടെ 600-ലധികം പ്രമുഖ കമ്പനികളാണ് മേളയിൽ പങ്കെടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.