Follow the News Bengaluru channel on WhatsApp

ഇന്ത്യ മുന്നണിയുടെ കരുത്തായി ന്യായ് യാത്രക്ക് മുംബൈയിൽ ഉജ്ജ്വല സമാപനം

മുംബയ്: പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനമായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം സമ്മേളനം. ഇന്നലെ മുംബയിലെ ശിവാജി പാർക്കിൽ നടന്ന കൂറ്റൻ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ബോളിവുഡ് നടന്റെ റോളാണ് മോദിക്കെന്നും ഇ.വി.എം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് യന്ത്രം (ഇ.വി.എം), ഇ.ഡി, സി.ബി.ഐ തുടങ്ങിയവയിൽ ‘രാജാവിന്റെ ആത്മാവുണ്ടെന്നും രാഹുല്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇവിഎം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാനും വി വി പാറ്റ് എണ്ണാനും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അനുമതി ലഭിച്ചില്ല. ഇവിഎമ്മിൻ്റെ പരിമിതികൾ തീർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് താത്പര്യമില്ല. ഒരു ശക്തിക്കെതിരെയാണ് നമ്മുടെ പോരാട്ടം. മോദിക്കോ ബിജെപിക്കോ എതിരെയല്ല. മോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്. മണിപ്പൂരിൽ ആ ശക്തി ആഭ്യന്തരയുദ്ധം നടത്തുന്നു. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് പാർട്ടി വിട്ടപ്പോൾ അദ്ദേഹം കരഞ്ഞു കൊണ്ട് സോണിയ ഗാന്ധിയോട് പറഞ്ഞത് തനിക്ക് ജയിലിൽ പോകാൻ ധൈര്യമില്ല എന്നാണ്. ഭയന്നിട്ടാണ് എല്ലാവരും പാർട്ടികൾ വിടുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

റാലിയിൽ സോണിയ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, എൻ.സി.പി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ( തമിഴ്നാട്), കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർക്കണ്ഡ് മുഖ്യമന്ത്രി ചമ്പയ് സോറൻ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ബീഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസിന്റെ ഫറൂഖ് അബ്ദുള്ള, കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി, ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ്, ദീപാങ്കർ ഭട്ടാചാര്യ (സി. പി. ഐ എം. എൽ. ജനറൽ സെക്രട്ടറി) തുടങ്ങിയവർ പങ്കെടുത്തു.

ജനുവരി 14ന് മണിപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര 64ദിവസം കൊണ്ട് 6700കിലോമീറ്റർ പിന്നിട്ടാണ് മുംബയിൽ എത്തിയത്. യാത്ര ശനിയാഴ്ച അവസാനിച്ചിരുന്നു. ശിവാജി പാർക്കിലെ സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ രാവിലെ രാഹുലിന്റെ ന്യായ് സങ്കൽപ്പ പദയാത്ര നടന്നു. മഹാത്മാ ഗാന്ധി മുംബയിൽ താമസിച്ചിരുന്ന മണിഭവനിൽ നിന്ന് 1942 ആഗസ്റ്റ് 8ന് മഹാത്മ ഗാന്ധി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയ ആഗസ്റ്റ് ക്രാന്തി മൈതാനം വരെയായിരുന്നു പദയാത്ര. 1885 ഡിസംബർ 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുത്ത തേജ്പാൽ ഹാളിലും രാഹുൽ ഗാന്ധി എത്തി. അവിടെ ന്യായ് സങ്കൽപ്പ സഭ നടന്നു. പ്രിയങ്ക ഗാന്ധിയും ഗാന്ധിജിയുടെ പേരക്കുട്ടി തുഷാർ ഗാന്ധിയും ചലച്ചിത്ര നടി സ്വര ഭാസ്‌കറും നിരവധി നേതാക്കളും പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.