Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ ജലക്ഷാമം; ഐപിഎൽ മത്സരങ്ങളെ ബാധിക്കില്ലെന്ന് ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരുവിലെ ജലക്ഷാമം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ്. (ബിഡബ്ല്യുഎസ്എസ്ബി). മത്സരങ്ങള്‍ക്കായി നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാന്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) അനുമതി നൽകിയതായി ബോർഡ്‌ അറിയിച്ചു.

നിലവില്‍ മാര്‍ച്ച് 25, 29, ഏപ്രില്‍ 2 തീയതികളില്‍ മൂന്ന് മത്സരങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തിന് പ്രതിദിനം ഏകദേശം 75,000 ലിറ്റര്‍ വെള്ളം വേണ്ടിവരും. കബ്ബണ്‍ പാര്‍ക്കിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്നാണ് കെ.എസ്.സി.എ. ബിഡബ്ല്യൂഎസ്എസ്ബിയോട് ആവശ്യപ്പെട്ടത്. കുടിവെള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് നഗരത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. എന്നാൽ മത്സരങ്ങൾ മുടങ്ങില്ലെന്നും ജലാപ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ബോർഡ്‌ വ്യക്തമാക്കി.

ഐപിഎൽ മത്സരങ്ങൾക്ക് ഇന്നാണ് തുടക്കം. ടൂര്‍ണമെന്റിന്റെ പ്രാരംഭ രണ്ടാഴ്ചത്തേക്കുള്ള ഷെഡ്യൂള്‍ ബിസിസിഐ പുറത്തിറക്കിയിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് 10 നഗരങ്ങളിലായി മൊത്തം 21 മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓരോ ടീമും മൂന്ന് മുതല്‍ അഞ്ച് മത്സരങ്ങള്‍ വരെ കളിക്കും. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ച് ഉച്ചയ്ക്കും രാത്രിയുമാണ് മത്സരങ്ങള്‍ നടക്കുക. ഉച്ചകഴിഞ്ഞുള്ള ഗെയിമുകള്‍ 3.30നും രാത്രി മത്സരങ്ങള്‍ 7.30നുമാണ് ആരംഭിക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.