Follow the News Bengaluru channel on WhatsApp

മലിനജല പ്ലാൻ്റുകളിൽ നിന്ന് ശുദ്ധീകരിച്ച ജലം വിൽക്കാൻ അപാർട്മെന്റുകൾക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ പ്രാദേശിക മലിനജല ശുദ്ധീകരണ പ്ലാൻ്റുകളിൽ (എസ്ടിപി) നിന്ന് ശുദ്ധീകരിച്ച ജലം വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാൻ അപ്പാർട്ട്‌മെൻ്റ് സമുച്ചയങ്ങൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ.

ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് മലിനജലം ശുദ്ധീകരിക്കണമെന്നും ഇവ വിൽപന നടത്തുന്നതിന് മുമ്പായി ബിബിഎംപിയിൽ രജിസ്റ്റർ ചെയ്യണമെന്നും ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിൽ (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു.

ഭക്ഷ്യവസ്തുക്കളുടെ നിർമാണം, മരുന്ന് വ്യവസായങ്ങൾ ഒഴികെ ഏത് ആവശ്യത്തിനും ഇത്തരത്തിൽ വിൽക്കുന്ന ജലം ഉപയോഗിക്കാൻ അനുമതിയുണ്ട്. ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

കാവേരി നദീജലവും കുഴൽക്കിണർ വെള്ളവും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കണമെന്നും, നിർമ്മാണത്തിനും മറ്റ് ആവശ്യങ്ങൾക്കും ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നത് നിർബന്ധമാക്കണമെന്നും ബോർഡ്‌ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.