Follow the News Bengaluru channel on WhatsApp

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചത് അഞ്ച് ലക്ഷത്തിലധികം പേർ

ബെംഗളൂരു: കർണാടകയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം അഞ്ച് ലക്ഷത്തിലധികം ആളുകൾ വോട്ടർ രജിസ്ട്രേഷനായി അപേക്ഷ സമർപ്പിച്ചു. 2024 ജനുവരി 22 മുതൽ മാർച്ച് 25 വരെയുള്ള കണക്കാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 26നു വോട്ടെടുപ്പ് നടക്കുന്ന 18 ജില്ലകളിലെ കണക്കാണിത്.

നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് പത്ത് ദിവസം മുമ്പ് വരെ ഇതുവരെ പട്ടികയിൽ രജിസ്റ്റർ ചെയ്യാത്ത വോട്ടർമാർക്ക് പേര് ചേർക്കാൻ സമയമുണ്ട്. 18 ജില്ലകളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലിനാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം, ലഭിച്ച 5  ലക്ഷത്തിലധികം അപേക്ഷകളിൽ 38,000 എണ്ണം അയോഗ്യമാണ്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ബെംഗളൂരു അർബനിലാണ് (1.16 ലക്ഷം), ഏറ്റവും കുറവ് കുടകിലാണ് (6,700). ഈ ജില്ലകളിലെ മൊത്തം അപേക്ഷകളിൽ 99 ശതമാനവും ഓൺലൈൻ വഴിയാണ് സമർപ്പിച്ചത്.

മെയ് 7 ന് വോട്ടെടുപ്പ് നടക്കുന്ന ബാക്കിയുള്ള 16 ജില്ലകളിൽ, ആളുകൾക്ക് ഏപ്രിൽ 9 വരെ അപേക്ഷിക്കാൻ സമയമുണ്ട്. ജനുവരി 22 ന് പ്രസിദ്ധീകരിച്ച 2024 ലെ പുതുക്കിയ അന്തിമ വോട്ടർ പട്ടിക പ്രകാരം, കർണാടകയിൽ 2.68 കോടി സ്ത്രീകളും 4,920 ട്രാൻസ്ജൻഡർ വിഭാഗവും ഉൾപ്പെടെ 5.38 കോടി വോട്ടർമാരാണുള്ളത്. എന്നാൽ പുതിയ പേരുകൾ ചേർക്കുന്നത്തോടെ അന്തിമസംഖ്യയിൽ മാറ്റം വന്നേക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.