Follow the News Bengaluru channel on WhatsApp

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി; ഡി. കെ. സുരേഷിനെതിരെ നടപടി നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ബെംഗളൂരു റൂറൽ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി ഡി. കെ. സുരേഷിനെതിരെ നടപടി നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്. ഡി. ദേവഗൗഡയാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്. മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് ഡി. കെ. സുരേഷ് പദ്ധതിയിട്ടിട്ടുണ്ടെന്നും, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും ദേവഗൗഡ പരാതിപെട്ടിരുന്നു.

ഇത് സംബന്ധിച്ച് ലോക്കൽ പോലീസിൽ നേരത്തെ പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് ദേവഗൗഡ ആരോപിച്ചു. നിലവിലെ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ സഹോദരൻ കൂടിയാണ് ഡി. കെ. സുരേഷ്. വോട്ടർമാരെ ഏതുവിധേനയും സ്വാധീനിച്ച് മണ്ഡലത്തിൽ ജയം ഉറപ്പാക്കാനാണ് ഡി. കെ. സഹോദരങ്ങളുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ഉടൻ നടപടിയെടുക്കുമെന്ന് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. ഡോ. സി. എൻ. മഞ്ജുനാഥ് ആണ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.