Follow the News Bengaluru channel on WhatsApp

ലോക്സഭ തിരഞ്ഞെടുപ്പ്; കുമാരസ്വാമി മാണ്ഡ്യയിൽ നിന്ന് മത്സരിക്കും

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ നിന്ന് കുമാരസ്വാമി മത്സരിക്കുമെന്ന് മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചു. എൻഡിഎ ടിക്കറ്റിലാണ് കുമാരസ്വാമി മത്സരിക്കുക.

ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമാരസ്വാമിയെ മാണ്ഡ്യയിൽ മത്സരിപ്പിക്കണമെന്നത് ജനങ്ങൾ ആവശ്യമാണെന്നും കോർ കമ്മിറ്റി യോഗത്തിൽ എല്ലാ അംഗങ്ങളും തീരുമാനത്തെ പിന്തുണച്ചതായും ദേവഗൗഡ പറഞ്ഞു.

കോലാർ സീറ്റിൽ മുതിർന്ന നേതാവ് മല്ലേഷ് ബാബുവിൻ്റെ പേര് തീരുമാനിച്ചതായി ജെഡിഎസ് മേധാവി അറിയിച്ചു. ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് എംപിയുമായ പ്രജ്വൽ രേവണ്ണയാണ് ഹാസനിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ നിഖിൽ കുമാരസ്വാമി മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുമലത അംബരീഷിനോട് പരാജയപ്പെട്ടിരുന്നു.

വൊക്കലിഗകൾക്ക് ആധിപത്യമുള്ള മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് സ്റ്റാർ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കിട്ടരാമ ഗൗഡയാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അടുത്ത അനുയായിയാണ് സ്റ്റാർ ചന്ദ്രു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.