Follow the News Bengaluru channel on WhatsApp

മലയാളി വിദ്യാർഥിനി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥിനി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല ബിജു – സവിത ദമ്പതികളുടെ മകൾ ശിവാനി (21) ആണ് മരിച്ചത്. മൈസൂരു അമൃത വിദ്യാലയത്തിൽ ബി.സി.എ. ഡാറ്റാ സയൻസ് അവസാന വർഷ വിദ്യാർഥിനിയാണ്.

ശനിയാഴ്ച രാത്രിയാണ് അപകടം. കോളേജിൽ നിന്നും സുഹൃത്തും സീനിയർ വിദ്യാർഥിയും മൈസൂരു സ്വദേശിയുമായ ഉല്ലാസിനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടെ എതിർ ഭാഗത്തു നിന്നും നിയന്ത്രണം വിട്ടു വന്ന കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉല്ലാസ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശിവാനിയെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

അശ്വതി, അർജുൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൈസൂരു എ.ഐ കെ.എം.സി.സി ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ആനക്കാട് പൊതുശ്മശാനത്തിൽ നടക്കും. സംഭവത്തിൽ വി.വി.പുരം ട്രാഫിക് പോലീസ് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.