Follow the News Bengaluru channel on WhatsApp

കേരളത്തില്‍ പോളിങ് 70 ശതമാനത്തിലേറെ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിര. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. പലയിടത്തും പോളിങ് രാത്രി വൈകിവരെ തുടര്‍ന്നേക്കും. വൈകീട്ട് 7.45 മണി വരെ 70.03 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഇപ്പോഴും വോട്ടർമാർ വരിയിൽ തുടരുന്നുണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.32%. പത്തനംതിട്ടയിലാണ് കുറവ്- 63.32%. 11 മണ്ഡലങ്ങളില്‍ പോളിങ് 70 സംസ്ഥാന ശരാശരിക്കം മുകളിലാണ്.

രാത്രി 7.45 വരെയുള്ള പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-66.39

2. ആറ്റിങ്ങല്‍-69.36

3. കൊല്ലം-67.79

4. പത്തനംതിട്ട-63.32

5. മാവേലിക്കര-65.83

6. ആലപ്പുഴ-74.14

7. കോട്ടയം-65.57

8. ഇടുക്കി-66.34

9. എറണാകുളം-67.82

10. ചാലക്കുടി-71.50

11. തൃശൂര്‍-71.70

12. പാലക്കാട്-72.20

13. ആലത്തൂര്‍-72.12

14. പൊന്നാനി-67.22

15. മലപ്പുറം-71.10

16. കോഴിക്കോട്-72.67

17. വയനാട്-72.52

18. വടകര-72.71

19. കണ്ണൂര്‍-75.32

20. കാസറഗോഡ്-73.84

സമാധാനപരമായിരുന്നു വോട്ടെടുപ്പ്. വോട്ടിങ് ആരംഭത്തിൽ തന്നെ ബൂത്തുകളിൽ വലിയ തിരക്കാണനുഭവപ്പെട്ടത്. അതേസമയം, പോളിങ് വേഗത കുറവാണെന്ന പരാതി വ്യാപകമായി ഉയർന്നു. വോട്ടെടുപ്പിനിടെ വിവിധ ജില്ലകളിലായി ഏഴ് പേർ കുഴഞ്ഞുവീണ് മരിച്ചു.

ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ,


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.