Follow the News Bengaluru channel on WhatsApp

സമയം അവസാനിച്ചിട്ടും വോട്ടർമാരുടെ നീണ്ട നിര; പോളിംഗ് ബൂത്തുകളിൽ ഗേറ്റ് അടച്ചു

തിരുവനന്തപുരം: കേരളത്തിൽ വോട്ടിംഗ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര തുടരുന്നു. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളിൽ ഗേറ്റുകൾ പൂട്ടി.

പോളിംഗ് ബൂത്തിൽ ക്യൂ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകുന്നുണ്ട്. 6 മണി കഴിഞ്ഞ് വോട്ടർമാർ എത്തിയെങ്കിലും ഇവരെ ഗേറ്റിനുള്ളിൽ കയറ്റിയില്ല. കൂടുതലും സ്ത്രീ വോട്ടർമാരാണ് വൈകിയെത്തിയത്. വടകര മണ്ഡലം ചെരണ്ടത്തൂർ എൽപി സ്കൂളിലെ 147,148 ബൂത്തുകളിൽ വൻ തിരക്കാണ്. സ്ത്രീകളും കുട്ടികളും അടക്കം 500ലേറെ പേർ വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നു. ആലത്തൂരിൽ ക്യൂവിൽ നിൽക്കുന്ന വോട്ടർമാരെ ബൂത്തിന് അകത്തേക്ക് മാറ്റി. സമയപരിധി അവസാനിച്ചാലും വോട്ടിംഗ് അവസാനിക്കാത്ത സാഹചര്യത്തിലാണ് വോട്ടർമാരെ ബൂത്തിനകത്തേക്ക് ക്രമീകരിക്കുന്നത്.

വയനാട് ലോക്സഭാ മണ്ഡലം ബൂത്ത് നമ്പർ 128 ൽ (മുക്കം – ചേന്നമംഗലൂർ) വോട്ടിംഗ് യന്ത്രം മന്ദഗതിയിലാണ്. സ്ത്രീകളും മുതിർന്നവരും അടക്കം വോട്ടർമാരുടെ നീണ്ട ക്യൂവാണ് ഇവിടെയുള്ളത്. രാവിലെ മുതൽ വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തൃശ്ശൂരിൽ പല ബൂത്തുകളിലും കനത്ത തിരക്ക് അനുഭവപ്പെടുന്നു. കേച്ചേരിയിൽ 200ലധികം ആളുകൾ ക്യൂവിൽ നിൽക്കുന്നത് തുടരുകയാണ്. ചൂണ്ടലിൽ മൂന്നു ബൂത്തുകളിലും മണലൂരിലെ വിവിധ ബൂത്തുകളിലും തിരക്കാണ്. ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളിലും വോട്ടർമാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു.

പാലക്കാട്‌ അകത്തേത്തറയിലും സ്ഥിതി സമാനമാണ്. ക്യൂവിൽ ഉള്ളവർക്ക് സ്ലിപ് നൽകി ഗേറ്റടച്ചു. ആലത്തൂർ മാപ്പിള എൽപി സ്കൂളിൽ 150ലധികം വോട്ടർമാരുടെ ക്യൂ ഉണ്ട്. ഇവിടെയും പോളിങ് ബൂത്തിലെ ഗേറ്റ് അടച്ചു. വടകരയിലും വയനാട്ടിലെ ഗ്രാമീണ മേഖലകളിലും നീണ്ട ക്യൂ. ഇടുക്കി തൊടുപുഴ കീരികോട് ബൂത്തിലും വോട്ടർമാർ ക്യൂവിലാണ്.

തിരുവനന്തപുരത്തും പോളിംഗ് ബൂത്തുകളുടെ ഗേറ്റ് പൂട്ടി. ആലുവ ബൂത്ത് നമ്പർ 80, മറയൂരിലെ മൂന്ന് ബൂത്തുകൾ, താനൂർ നിറമരുതൂർ എഎംഎൽപി സ്കൂൾ തുടങ്ങിയ ഇടങ്ങളിലെല്ലാം നീണ്ട നിരയാണ്. താനൂരിലെ പോളിങ് ബൂത്തിൽ വോട്ടർമാർ പ്രതിഷേധിച്ചു. ഗേറ്റ് അടയ്ക്കും മുമ്പ് ഉള്ളിൽ കയറിയവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് പ്രതിഷേധം. തിരുവനന്തപുരം മണ്ഡലത്തിലെ ശ്രീകാര്യം ലൊയോള കോളേജ് ബൂത്തിലും ആറ്റിങ്ങൽ മണ്ഡലത്തിലെ കല്ലറ മുതുവിളയിലും സ്ഥിതി സമാനമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.