ജയറാമിൻ്റെ മകള്‍ മാളവിക വിവാഹിതയായി
നടൻ ജയറാമിൻ്റെയും പാർവ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. യുകെയില്‍ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ നവ് ഗിരീഷ് ആണ് വരൻ. ഇരുവരുടെയും കുടുംബാംഗങ്ങളും നടൻ സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തമിഴ്നാടാൻ സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയാണ് മാളവിക അണിഞ്ഞിരുന്നത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം. തൃശൂർ ഹയാത്ത് ഹോട്ടലില്‍ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്.
കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.