സല്‍മാൻ ഖാന്റെ വീടിനു നേര്‍ക്ക് വെടിവെപ്പ്; അഞ്ചാം പ്രതിയും അറസ്റ്റില്‍
പ്രശസ്ത ബോളിവുഡ് നടൻ സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ സംഭവത്തില്‍ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുഹമ്മദ് റഫീഖ് ചൗധരിയെയാണ് പോലീസ് പിടി കൂടിയത്.
അറസ്റ്റിലായ പ്രതി സല്‍മാൻ ഖാന്റെ വീടിന് പുറമെ മറ്റ് രണ്ട് അഭിനേതാക്കളുടെ വീടിന് പുറത്ത് വിശ്രമം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ സല്‍മാൻ ഖാന്റെ വീടിന്റെ വീഡിയോ ചിത്രീകരിച്ച് ഗുണ്ടാസംഘം അൻമോല്‍ ബിഷ്‌ണോയിക്ക് അയച്ചു കൊടുത്തുവെന്ന് പോലീസ് പറഞ്ഞു.
ഏപ്രില്‍ 14 ന് മുംബൈയിലെ ബാന്ദ്ര ഏരിയയില്‍ സല്‍മാൻ ഖാന്റെ വസതിക്ക് പുറത്ത് മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.