ഹയര്‍ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 2,94,888 വിദ്യാർഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാള്‍ 4.26 ശതമാനം കുറവ്. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
സംസ്ഥാനത്താകെ 4,41,120 വിദ്യാർഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതി ഫലത്തിനായി കാത്തിരുന്നത്. 2017 കേന്ദ്രങ്ങളിലായി 4,15,044 ഒന്നാം വർഷ വിദ്യാർഥികളും, 4,44,097 രണ്ടാം വർഷ വിദ്യാർഥികളുമാണ് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്.