രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് നീട്ടി


ന്യൂഡല്‍ഹി: രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണപ്രവര്‍ത്തനങ്ങളും തുടരുന്നതായും സര്‍ക്കാര്‍ വിലയിരുത്തുന്നു. ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘടന തുടരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എല്‍ടിടിഇയുടെ പരാജയത്തിന് ഇന്ത്യന്‍ സര്‍ക്കാരിനെ ഉത്തരവാദികളാക്കി ശ്രീലങ്കന്‍ തമിഴര്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ വികാരം പ്രചരിക്കുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള അത്തരം പ്രചരണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട വ്യക്തികളുടെ (വിവിഐപി)  സുരക്ഷയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

1991ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ടിടിഇയെ നിരോധിക്കുന്നത്. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് സംഘടനയുടെ നിരോധനം നീട്ടിയത്. 2009ല്‍ എല്‍ടിടിഇയെ ശ്രീലങ്കന്‍ സൈന്യം പരാജയപ്പെടുത്തുകയും സ്ഥാപകന്‍ വേലുപ്പിള്ള പ്രഭാകരന്‍ പോരാട്ടത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ എല്‍ടിടിഇ നിരോധനം നീക്കണമെന്ന ആവശ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!