‘തമിഴക വെട്രി കഴകം’; ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്

നടൻ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴകം' എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫ് വിജയ് ആണ് പാർട്ടി പ്രസിഡന്റ്. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണൻ (ട്രഷറർ), രാജശേഖർ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാർട്ടി പ്രഖ്യാപനം നടത്തിയത്. തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് രജിസ്ട്രേഷൻ അപേക്ഷ നല്‍കി. 2026 തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയിന്റെ നീക്കം. രണ്ടുമാസം മുമ്പ് പാർട്ടി അംഗത്വ വിതരണം ആരംഭിച്ചിരുന്നു.
രണ്ട് കോടിയില്‍പരം അംഗങ്ങളെ സംഘടനയില്‍ ചേർക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആർക്കും പിന്തുണയില്ലെന്ന് വിജയ് അറിയിച്ചിരുന്നു. പാർട്ടി പ്രഥമ സംസ്ഥാന സമ്മേളനം വിജയിന്റെ പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.