ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു


തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരിൽ ഒരാളായ അദ്ദേഹം സ്വാദശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു.

1932 മാര്‍ച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ ജനനം. പിതാവ് ഏ കെ ഭാസ്‌കര്‍ ഈഴവനേതാവും സാമൂഹിക പരിവര്‍ത്തനവാദിയും ആയിരുന്നു. മാതാവ്:മീനാക്ഷി ഭാസ്‌കര്‍. 1951 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി യും 1959 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീന്‍സില്‍ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ:രമ ബി.ഭാസ്‌കര്‍. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവര്‍', ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍' എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്‌കര്‍ സേവനമനുഷ്ഠിച്ചു. ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍ (1953-1958), ന്യൂഡല്‍ഹിയില്‍ ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍ (1959-1963), 1963 മുതല്‍ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപര്‍,1965 മുതല്‍ 1983 വരെ UNI യില്‍ പ്രവര്‍ത്തിച്ചു.1984 മുതല്‍ 91 വരെ ബാംഗ്ലൂരില്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍, 1996 മുതല്‍ 1997 വരെ ഹൈദരാബാദില്‍ ആന്ധ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സല്‍റ്റന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തകഴിയുടെ പ്രശസ്ത നോവല്‍ കയര്‍ അതേപേരില്‍ എം.എസ്. സത്യുവിന്റെ സംവിധാനത്തില്‍ ഹിന്ദി സീരിയലായി ഇറക്കി. 1989 ല്‍ ഇതു ദേശീയശൃംഗലയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദര്‍ശന് വാര്‍ത്തകളും ഫീച്ചറുകളും നിര്‍മ്മിച്ചു നല്‍കുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്‌സിന്റെ ഉപദേശകനായി 1989 മുതല്‍ 1992 വരെ സേവനമനുഷ്ഠിച്ചു. 1994 മുതല്‍ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്രവിശേഷം ) എന്ന പരിപാടിയില്‍ സക്കറിയയുമായി സഹഅവതാരകനായും പ്രവര്‍ത്തിച്ചു.

TAGS : ,
KEYWORDS : Veteran journalist BRP Bhaskar passes away


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!