റെയില്‍വെ ട്രാക്കില്‍ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. മരം വീണതിനെതുടർന്ന് മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകള്‍ താല്‍ക്കാലികമായി പിടിച്ചിട്ടു.10 മണിയോടെയാണ് മരം വീണത്. മരം വീണതിനെത്തുടര്‍ന്ന് ട്രാക്കിന് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.
സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്സും റെയില്‍വെയും ചേര്‍ന്ന് മരം മുറിച്ച് മാറ്റുകയായിരുന്നു. ട്രാക്കിലെ തടസം നീക്കിയതിന് പിന്നാലെ മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകള്‍ കടത്തിവിട്ടു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പാതയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
TAGS : ERANAKULAM | RAILWAY | TREES
SUMMARY : A tree fell on the railway track, disrupting train traffic



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.