ഹൊസൂര്‍ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാള്‍ കൊടിയേറി

ഹൊസൂര്‍ : സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ബി.എല്‍.എം. ധ്യനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. നിക്‌സണ്‍ ചകോരയ തിരുന്നാള്‍ കൊടിയേറ്റി. ഇടവക വികാരി റവ. ഫാ. ടിനോ മേച്ചേരി സഹകാര്‍മ്മികനായിരുന്നു. ജൂലൈ 5 ,6 ,7 തീയതികളിൽ റവ.ഫാ.നിക്സൺ ചകോരയുടെ നേതൃത്വത്തില്‍ ഇടവക വാർഷിക ധ്യാനം നടന്നിരുന്നു.
ഇടവക മദ്ധ്യസ്ഥനായ വി.തോമ്മാശ്ലീഹായുടെയും വി.സെബാസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യക മറിയത്തിന്റെയും സംയുക്ത തിരുന്നാളും ഇടവക ദിനാഘോഷവും ജൂലൈ 14 ന് ഞായറാഴ്ച ആചരിക്കും. രാവിലെ 9 മണിക്ക് പ്രസിദേന്തി വാഴ്ച, ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, നൊവേന, പ്രദിക്ഷണം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ.ജോസഫ് മാളിയേക്കല്‍, റവ.ഫാ. ജോണ്‍ പടിഞ്ഞാക്കര (OFM) എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 5 മണിക്ക് ഹൊസൂര്‍ കാര്‍മ്മല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇടവക ദിനാഘോഷത്തില്‍ പിതൃവേദി, മാതൃവേദി, യുവജനവിഭാഗം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുട്ടികള്‍ എന്നിവരുടെ കലാപരിപാടികള്‍, സമ്മാനദാനം, തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ വരുന്ന വെള്ളി ,ശനി ദിവസങ്ങളില്‍ വി. സെബസ്ത്യാനോസിന്റെ ‘അമ്പ് കഴുന്ന്' എല്ലാ ഇടവക ഭവനങ്ങളിലും എത്തിക്കുന്നതാണെന്ന് വികാരി ഫാ.ടിനോ മേച്ചേരി അറിയിച്ചു.
TAGS : HOSUR | PARISH FEAST DAY
SUMMARY : Hosur St. Thomas Catholic Church the parish feast day



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.