ഉത്തരകന്നഡയിലെ മണ്ണിടിച്ചൽ; മുക്കം സ്വദേശിയുടെ ലോറി അപകടത്തിൽപ്പെട്ടതായി സംശയം

ബെംഗളൂരു: കർണാടക ഉത്തരകന്നഡ ജില്ലയിലെ ശിരൂരിനടുത്ത് അങ്കോളയിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് മുക്കം സ്വദേശി ജിതിൻ്റെ ഉടമസ്ഥതയിലുള്ള ലോറി അപകടത്തിൽപ്പെട്ടതായി സംശയം. കർണാടകയിൽ നിന്നും മരവുമായി കോഴിക്കോടെക്ക് വരികയായിരുന്ന ലോറി അവസാനമായി ജിപിഎസ് കാണിച്ചത് അപകടം നടന്ന ഭാഗത്താണ്. ചൊവ്വാഴ്ച രാവിലെ മുതൽ ഡ്രൈവറുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ജിതിൻ പറഞ്ഞു. ലോറി കാണാതായതായി കർണാടക പോലീസിലടക്കം ജിതിൻ പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ അങ്കോളയിൽ ദേശീയപാതയ്ക്കുസമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ മരിച്ച അഞ്ചുപേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. മണ്ണിടിച്ചിലുണ്ടായിടത്ത് റോഡരികിൽ ചായക്കട നടത്തിവന്ന ലക്ഷ്മൺ നായക് (47), ഭാര്യ ശാന്തി (36), മകൻ റോഷൻ (11), മകൾ അവന്തിക (6), ഇവിടെയുണ്ടായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണിടിച്ചലില്‍ ടാങ്കര്‍ ലോറി അടക്കം സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയിരുന്നു. കൂടുതല്‍ പേര്‍ ദുരന്തത്തിൽപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അഗ്നിശമന സേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻഡിആർഎഫ്) സേനാംഗങ്ങൾ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
TAGS : LAND SLIDE | KARNATAKA
SUMMARY : Landslides in Uttara Kannada; It is suspected that the lorry of Mukkam native has met with an accident



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.