പാരീസ് ഒളിംപിക്സ്: ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരിസ്: പാരീസ് ഒളിംപിക്സിന് മുന്നോടിയായി ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. ഗ്രൂപ്പ് സിയിൽ വൈകീട്ട് 6.30ന് സ്പെയിൻ ഉസ്ബക്കിസ്ഥാനെയും ഗ്രൂപ്പ് ബിയിൽ അർജന്റീന മൊറോക്കയേയും നേരിടും. വെള്ളിയാഴ്ചയാണ് ഒളിംപിക്സ് ഔദ്യോഗികമായി തുടങ്ങുന്നത്.
ലോകം കാത്തിരിക്കുന്ന ഉദ്‌ഘാനച്ചടങ്ങുകൾ വെള്ളിയാഴ്‌ചയാണ്. ഫ്രഞ്ച് പ്രൗഢിയും സാംസ്‌കാരിക തനിമയും വിളംബരം ചെയ്യുന്ന കലാവിരുന്നിന് പാരിസ് സാക്ഷിയാകും. യൂറോ, കോപ എന്നീ വൻകര ഫുട്‌ബോൾ ടൂർണമെന്റുകൾക്കുശേഷമാണ് ടീമുകൾ എത്തുന്നത്
ഫ്രാൻസ്, യു എസ്, ജപ്പാൻ തുടങ്ങിയ വൻടീമുകൾ ആദ്യ ദിനം തന്നെ ഇറങ്ങുന്നുണ്ട്. രാത്രി എട്ടരക്ക് ന്യൂസീലൻഡ്-ഗിനി, ഈജിപ്ത്-ഡൊമിനിക്കൻ റിപ്പബ്ലിക്, ഇറാഖ്-യുക്രൈൻ, ജപ്പാൻ-പാരഗ്വായ് മത്സരങ്ങൾ നടക്കും. ആതിഥേയരായ ഫ്രാൻസ്-യു എസ്, മാലി-ഇസ്രയേൽ മത്സരങ്ങൾ രാത്രി
രാത്രി എട്ടരക്ക് ന്യൂസീലൻഡ്-ഗിനി, ഈജിപ്ത്-ഡൊമിനിക്കൻ റിപ്പബ്ലിക്, ഇറാഖ്-യുക്രൈൻ, ജപ്പാൻ-പാരഗ്വായ് മത്സരങ്ങൾ നടക്കും. ആതിഥേയരായ ഫ്രാൻസ്-യു എസ്, മാലി-ഇസ്രയേൽ മത്സരങ്ങൾ രാത്രി 12.30-ന് നടക്കും. അണ്ടർ-23 ടീമുകളാണ് ഫുട്ബോളിൽ മത്സരിക്കുന്നത്. മൂന്ന് സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയും. മൊത്തം 16 ടീമുകൾ നാല് ഗ്രൂപ്പൂകളിലായി പോരാടും. ഓരോ ഗ്രൂപ്പിലെയും ആദ്യരണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിൽ കടക്കും.
<BR>
TAGS : 2024 PARIS OLYMPICS
SUMMARY: Paris Olympics: Football matches begin today