മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

വയനാട്ടില്‍ ആയുർവേദ ഡോക്ടർ മയക്കുമരുന്നുമായി അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടില്‍ അൻവർഷായാണ് മയക്കുമരുന്നുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അൻവർഷാ അറസ്റ്റിലായത്.
അഞ്ച് ലക്ഷത്തോളം രൂപ വിപണിയില്‍ വിലമതിക്കുന്നതും 20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്നതുമാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ. എക്സൈസ് ഇൻസ്പെക്ടർ കെ.വി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂർ – പൊന്നാനി കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരനായ പ്രതിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
TAGS : WAYANAD | DOCTOR | ARREST
SUMMARY : Ayurvedic doctor arrested with drugs



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.