വയനാട്ടിലെ ദുരന്തം; കേരളത്തിന്‌ അടിയന്തിര സഹായം നൽകുമെന്ന് കർണാടക സർക്കാർ


ബെംഗളൂരു: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യത്തിനായി കേരളത്തിന്‌ അടിയന്തിര സഹായം നൽകാൻ സന്നദ്ധമാണെന്ന് കർണാടക സർക്കാർ അറിയിച്ചു. ദുരന്തമുഖത്തെ കാഴ്ചകൾ വളരെ വേദനാജനകമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തെ ഏതുവിധേനയും സഹായിക്കുകയെന്നതാണ് കർണാടക സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹകരണവും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഇതിനോടകം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. സി. ജാഫർ, ദിലീഷ് ശശി എന്നിവർക്കാണ് ചുമതല. നിലവിൽ ന്യൂഡൽഹിയിൽ പര്യടനം നടത്തുന്ന മുഖ്യമന്ത്രി, ബെംഗളൂരുവിലെ ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ടീമിനെയും കരസേനയുടെ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിൻ്റെ (എംഇജി) ടീമിനെയും രക്ഷാപ്രവർത്തനത്തിന് വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികളുടെ വാഹനങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബന്ദിപ്പൂർ ചെക്ക് പോസ്റ്റിലെ ഗ്രീൻ കോറിഡോർ വഴി അനിയന്ത്രിതമായ യാത്ര അനുവദിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ അറിയിച്ചു. കേരള സർക്കാരിൻ്റെ ദുരന്തനിവാരണ അതോറിറ്റികളുമായി കർണാടക സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിർത്തി ജില്ലകളായ മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണർമാരും ഉചിതമായ പിന്തുണ നൽകുന്നുണ്ട്.

വയനാട്ടിൽ കന്നഡിഗരും കുടുങ്ങിക്കിടക്കുന്നതായുള്ള പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അവരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. രക്ഷാപ്രവർത്തനത്തിനായി ചാമരാജ്നഗറിൽ ഹെൽപ്പ്ലൈനുകൾ തുറന്നിട്ടുമുണ്ട്. അടിയന്തിര സഹായം ആവശ്യമുള്ളവർ 08226-223163, 08226-223161, 08226-223160, വാട്ട്‌സ്ആപ്പ് നമ്പർ – 97409 42901 എന്നിവ വഴി ബന്ധപ്പെടേണ്ടതാണ്.

TAGS: |
SUMMARY: Wayanad landslides: K'taka providing all necessary cooperation for rescue and relief: Siddaramaiah


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!