ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വര്‍ക്കല ക്ലിഫില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. കൈയ്യിലുള്ള കാശ് തീര്‍ന്നതിനാല്‍ വീട്ടിലേക്ക് മടങ്ങി വരാനായില്ല.
ഇന്നലെ രാവിലെ എട്ടരയോടെ ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതായത്. പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഉമര്‍. പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഉമര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ കുട്ടി ചെന്നിരുന്നില്ല.
ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ പള്ളിക്കല്‍ സിഐക്കും ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും പരാതി നല്‍കിയത്. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുട്ടിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
പള്ളിക്കലില്‍ നിന്നും ബസില്‍ കയറി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ ഉമർ ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. 9.45 നാണ് ആറ്റിങ്ങല്‍ ബസ് സ്റ്റാൻഡില്‍ ഉമർ ഇറങ്ങിയത്. പിന്നീട് ഉമർ എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ച് വരവെയാണ് ഉമർ വർക്കല ക്ലിഫില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്ന് ഉമർ പോലീസിനോട് പറഞ്ഞു. കൈവശം ഉണ്ടായിരുന്ന 100 രൂപ തീർന്നതിനാല്‍ വീട്ടിലേക്ക് മടങ്ങി വരാൻ കഴിഞ്ഞില്ലെന്നും കുട്ടി പറഞ്ഞു. രാത്രി പതിനൊന്നരയോടെ ഉമറിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
TAGS : KERALA | MISSING | BOY
SUMMARY : Missing child found in Attingal



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.