പാരിസ് ഒളിമ്പിക്സ് സമാപനം ഇന്ന്; ദേശീയ പതാകയേന്താന്‍ ശ്രീജേഷും മനുവും

പാരിസ് ഒളിമ്പിക്സ് സമാപനം ഇന്ന്. ജൂലൈ 24നായിരുന്നു കായിക മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത്. പാരീസിന്റെ സൗന്ദര്യം ഉയര്‍ത്തിക്കാട്ടിയും വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെയും ഉദ്ഘാടന വിസ്മയമൊരുക്കിയ അധികൃതര്‍ രണ്ട് മണിക്കൂര്‍ നീണ്ട സമാപന ചടങ്ങില്‍ ഇന്ത്യയുടെ ദേശിയ പാത മലയാളി താരം പി. ആർ ശ്രീജേഷും, മനു ഭാക്കറുമാണ് വഹിക്കുക.
അത്ലറ്റിക്സ് വേദിയായ സ്റ്റേഡ് ഡി ഫ്രാന്‍സിലാണ് പാരീസ് ഗെയിംസിന്റെ സമാപന ചടങ്ങ്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് സമാപന ചടങ്ങ് ആരംഭിക്കും. അത്ലറ്റ് പരേഡും 2028ലെ അടുത്ത ഒളിമ്പിക്‌സിന് വേദിയാവുന്ന ലോസ് ഏഞ്ചല്‍സ് അധികാരികള്‍ക്ക് ഒളിമ്പിക് പതാകയുടെ കൈമാറ്റവും കലാപരിപാടികളും നടക്കും. ഒളിമ്പിക് പതാക കൈമാറ്റത്തിന്റെ ഭാഗമായി അഞ്ച് തവണ ഗ്രാമി അവാര്‍ഡ് നേടിയ താരത്തിന്റെ നേതൃത്വത്തില്‍ യുഎസ് ദേശീയ ഗാനം തത്സമയം ആലപിക്കും.
ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും ഓസ്ട്രേലിയയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലും നിര്‍ണായക സേവുകള്‍ നടത്തി 36 കാരനായ ശ്രീജേഷ് ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു. പാരീസില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയാണ് മനു ഭാകര്‍ ഇന്ത്യയുടെ അഭിമാന താരമായത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെങ്കലം നേടിയ 22 കാരി സരബ്‌ജോത് സിങിനൊപ്പം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തിലും മൂന്നാമതെത്തി.
TAGS: OLYMPIC | CLOSING CEREMONY
SUMMARY: Closing ceremony for olympics games tonight



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.