പാരിസ്‌ ഒളിംപിക്സ്; യുഎസ് താരം നോഹ ലൈൽസ് വേഗരാജാവ്


അമേരിക്കയുടെ നോഹ ലൈൽസ്‌ പാരിസ്‌ ഒളിമ്പിക്‌സിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ കിഷെയ്‌ൻ തോംപ്‌സനെ പിന്തള്ളി. ഇരുവരും 9.79 സെക്കൻഡ്‌ കുറിച്ചപ്പോൾ ഫലം നിർണയിച്ചത്‌ ഫോട്ടോഫിനിഷിലാണ്‌. സെക്കൻഡിന്റെ ആയിരത്തിൽ ഒരംശത്തിന്റെ മുൻതൂക്കത്തിലാണ്‌ നോഹ സ്വർണപ്പതക്കമണിഞ്ഞത്‌. അമേരിക്കൻ താരം ഫ്രെഡ്‌ കെർലി 9.81 സെക്കൻഡിൽ വെങ്കലം കരസ്ഥമാക്കി.

എട്ടുപേർ അണിനിരന്ന ത്രില്ലറിൽ അവസാനനിമിഷംവരെ കിഷെയ്‌ൻ തോംസനായിരുന്നു മുന്നിൽ. ഫിനിഷിന്‌ തൊട്ടുമുമ്പ്‌ നടത്തിയ കുതിപ്പിലാണ്‌ നോഹ സ്വർണം തൊട്ടത്‌. മത്സരം പൂർത്തിയായെങ്കിലും ഉടൻ വിജയിയെ നിർണയിക്കാനായില്ല. ഫോട്ടോഫിനിഷിൽ നേരിയ വ്യത്യാസത്തിൽ നോഹ ആദ്യമെത്തിയതായി തെളിഞ്ഞു. നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ മാഴ്‌സൽ ജേക്കബബ്‌സ്‌ അഞ്ചാമതായി. ഫൈനലിൽ മൂന്ന്‌ അമേരിക്കക്കാരും രണ്ട്‌ ജമൈക്കക്കാരും അണിനിരന്നു.

ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ പിറന്നത്. ലൈൽസിന്റെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്. 2004ൽ ജസ്‌റ്റിൻ ഗാറ്റ്‌ലിൻ സ്വർണം നേടിയ ശേഷം അമേരിക്കയുടെ ആദ്യ നേട്ടമാണ്‌. 2008, 2012, 2016 വർഷങ്ങളിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ടായിരുന്നു ചാമ്പ്യൻ.

വനിതകളുടെ ഹൈജമ്പിൽ ഉക്രെയ്‌ൻ താരം യരോസ്ലാവ മഹുചിക്‌ സ്വർണം നേടി. പുരുഷ ഹാമർത്രോയിൽ ക്യാനഡയുടെ ഏതൻ കാറ്റ്‌ബർഗിനാണ്‌ സ്വർണം. 84.12 മീറ്ററാണ്‌ താണ്ടിയത്‌.

TAGS :
SUMMARY : Paris Olympics; US star Noah Lyles is the king of speed


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!