‘രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി, മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി’; മുകേഷിനെതിരെ വീണ്ടും ടെസ് ജോസഫ്


കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് രംഗത്ത്. വളരെ ഗുരുതരമായ ആരോപണമാണ് സിനിമ പ്രവർത്തക മുകേഷിനെതിരെ ആരോപിച്ചിട്ടുള്ളത്. നേരത്തെ ഈ വിഷയം ചർച്ചയായതാണ് എങ്കിലും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ടെസ് ജോസഫ് വ്യക്തമാക്കി. അതേസമയം പരാതിയുമായി വന്നാല്‍ മുകേഷിനെ ഇത് അഴിക്കുള്ളിലാക്കുമെന്ന് സംശയമില്ല.

2018ലും ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച്‌ മുകേഷ് അതിരുവിട്ട് പെരുമാറാന്‍ ശ്രമിച്ചു എന്നാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്. സൂസൂര്യ ടിവിയില്‍ നടന്ന കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നായിരുന്നു ടെസ് ജോസഫ് വെളിപ്പെടുത്തിയത്.

തനിക്കന്ന് 20 വയസാണ് ‍‍പ്രായം. ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച്‌ തന്നെ ശല്യപ്പെടുത്തി. മാത്രമല്ല മുകേഷിന്റെ മുറിയ്‌ക്ക് സമീപത്തേയ്‌ക്ക് തന്നെ മാറ്റാൻ ശ്രമിക്കുകയും ചെയ്തു. പലതവണ തന്റെ റൂമിലേക്ക് മുകേഷ് പല തവണ വിളിച്ചതായും ടെസ് വെളിപ്പെടുത്തി. പിന്നീട് അന്നത്തെ തന്റെ മേധാവി ഡെറിക് ഒബ്രിയാൻ തന്നോട് ദീർഘനേരം സംസാരിക്കുകയും തന്നെ അവിടെ നിന്നും രക്ഷപെടുത്തി ഫ്ലൈറ്റില്‍ അയക്കുകയുമായിരുന്നു.

താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടല്‍ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് അന്ന് വ്യക്തമാക്കിയിരുന്നു. മി ടൂ ക്യാമ്പയിൻ തരംഗമായ സമയത്തായിരുന്നു മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നത്. എന്നാല്‍ തനിക്കെതിരെ ഉയർന്ന ആരോപണം ചിരിച്ചു തള്ളുന്നുവെന്നാണ് അന്ന് മുകേഷ് പറഞ്ഞത്. മാത്രമല്ല തനിക്ക് അങ്ങനെയൊരു സംഭവം ഓർമ്മയില്ലെന്നും മുകേഷ് പറഞ്ഞിരുന്നു.

TAGS : |
SUMMARY : Tess Joseph again made sexual allegations against Mukesh


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!