തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ചു; കൗമാരക്കാരായ രണ്ട് പേർ കസ്റ്റഡിയിൽ

ബെംഗളൂരു: സിനിമ തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ച പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാൽബാഗിനടുത്തുള്ള ഉർവശി സിനിമ തീയറ്ററിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി രാത്രി 9.45 ഓടെ സിനിമ കാണാൻ എത്തിയ യുവതിയാണ് ശുചിമുറിയിൽ കാമറ കണ്ടെത്തിയത്.
ഉടൻ തന്നെ യുവതി 112 വഴി പോലീസ് കൺട്രോൾ റൂമിൽ പരാതിപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സിസിടിവി കാമറ പരിശോധിച്ച് 14 വയസുള്ള ആൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോറൻസിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) പ്രകാരം കലാസിപാളയ പോലീസ് കേസെടുത്തു.
TAGS: BENGALURU | ARREST
SUMMARY: Two boys detained after ‘filming woman inside cinema washroom' in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.