ലോകത്ത് ഏറ്റവും കൂടുതൽ സമ്പന്നരുള്ള 10 നഗരങ്ങളില്‍ രണ്ട് ഇന്ത്യൻ നഗരങ്ങളും


ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതൽ സമ്പന്നരുള്ള 10 നഗരങ്ങളുടെ പട്ടികയില്‍ ഇടം തേടി  രണ്ട് ഇന്ത്യൻ നഗരങ്ങള്‍. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2024 പ്രകാരമുള്ള ആദ്യപത്തിൽ മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളാണ് ഇടംപിടിച്ചത്. ന്യൂയോർക്ക്, ലണ്ടൻ, ബെയ്ജിങ്, ഷാങ്ഹായ്, ഷെൻഷൻ, ഹോങ്കോങ്, മോസ്കോ, സാൻഫ്രാൻസിസ്കോ എന്നിവയാണ് പട്ടികയിലെ മറ്റുസമ്പന്ന നഗരങ്ങൾ.

ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ സമ്പന്നരുള്ളത്. ഇവിടെ 119 ശതകോടീശ്വരൻമാരാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ 96ഉം. 92 അതിസമ്പന്നരുമായി മുംബൈ ആണ് പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ളത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് 91 ശതകോടീശ്വരൻമാരുമായി പട്ടികയിൽ നാലാമതാണ്. എണ്ണമറ്റ ആഗോള കമ്പനികളുടെ ആസ്ഥാനമാണ് ബെയ്ജിങ്. ചൈനയുടെ ധനകാര്യ തലസ്ഥാനം എന്നറിയപ്പെടുന്ന ഷാങ്ഹായിയിൽ 87 അതിസമ്പന്നരുണ്ട്. ഷെൻഷെൻ-84, ഹോ​ങ്കോങ്- 65, മോസ്കോ-59, ന്യൂഡൽഹി-57, സാൻ ഫ്രാൻസിസ്കോ-52, ബാങ്കോക്ക്-49, തായ്പേയ്-45, പാരിസ്-44, ഹാങ്ഷൂ-43, സിംഗപ്പൂർ-42 എന്നിങ്ങനെയാണ് കണക്ക്.

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഏഷ്യയിലെ ഒന്നാം നമ്പർ ന​ഗരം കൂടിയാണ് മുംബൈ. ബീജിങ്ങിനെ മറികടന്നാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ ന​ഗരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ന​ഗരം ഡൽഹി ആണ്. ഇവിടെ 18 പേരാണ് പുതിയതായി പട്ടികയിൽ‌ ഇടം പിടിച്ചത്, ആകെ എണ്ണം 217. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ മൂന്നാമതുള്ളത് ഹൈദരാബാദ് ആണ്. ഇവിടെ 17 പേർ കൂടി ശതകോടീശ്വരന്മാരായതോടെ ആകെ എണ്ണം 104 ആയി. 100 ശതകോടീശ്വരന്മാരുള്ള ബെംഗ​ഗളൂരുവാണ് 2024 Hurun India Rich List പട്ടികയിൽ നാലാമതുള്ളത്. പട്ടികയിൽ ആദ്യപത്തിലുള്ള മറ്റ് ന​ഗരങ്ങൾ യഥാക്രമം ചെന്നൈ (82), കൊൽക്കത്ത (69), അഹമ്മദാബാദ് (67), പൂനെ (53). സൂറത്ത് (28), ​ഗുരു​ഗ്രാം (23) എന്നിവയാണ്.

ഹുറൂൺ സമ്പന്നന്‍മാരുടെ പട്ടികയിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ഇടംപിടിച്ചിട്ടുണ്ട്. 7300 കോടിയാണ് 58കാരനായ താരത്തിന്റെ ആസ്തി. ഐപിഎൽ ടീം കൊൽക്കത്തനൈറ്റ് റൈഡേഴ്സിന്റേയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റേയും ഉടമസ്ഥനെന്ന നിലയിൽ ആസ്തിയിലുണ്ടായ വർധനയാണ് കിങ് ഖാന് നേട്ടമായത്. ഷാരൂഖിനൊപ്പം ജൂഹി ചാവ്ല, ഹൃത്വിക് റോഷൻ, കരൺ ജോഹർ, ബച്ചൻ കുടുംബം തുടങ്ങിയവരും പട്ടികയിലുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഇക്കുറിയും ഇടംപിടിച്ചു. 55,000 കോടിയാണ് ആസ്തി.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി. 11.6 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. 95 ശതമാനമാണ് കഴിഞ്ഞവർഷം അദാനിയുടെ സമ്പത്തിലുണ്ടായ വർധന. 10.14 ലക്ഷം കോടിയാണ് രണ്ടാംസ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി.

TAGS :
SUMMARY : Two Indian cities among top 10 richest cities in the world

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!