എട്ട് മണിക്കൂര്‍ പരിശ്രമം; അച്ഛനെയും 3 മക്കളെയും രക്ഷിച്ച് ഫയര്‍ഫോഴ്‌സും വനപാലകരും

വയനാട്: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു.
കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരില്‍ നിന്നാണ് ഭർത്താവ് കൃഷ്ണനെയും മൂന്നു മക്കളെയും കാണാനില്ലെന്നും ഇവർ വനത്തില്‍ കുടുങ്ങിയതാണെന്നുമുള്ള വിവരവും ലഭിച്ചത്. തുടർന്ന് യുവതിയെയും മകനേയും ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ച് അട്ടമലയിലെ ക്യാമ്പിൽ എത്തിച്ചു സുരക്ഷിതമാക്കി.
അതിന് ശേഷം ശാന്ത നല്‍കിയ സൂചന അനുസരിച്ച് കൃഷ്ണനെയും കുട്ടികളെയും തെരയുകയായിരുന്നു. ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചും കയര്‍ ഉപയോഗിച്ച് മലയിറങ്ങിയും ദുഷ്‌ക്കരമായ ദൗത്യം പൂര്‍ത്തിയാക്കിയാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്നും കൃഷ്ണനെയും മൂന്ന് കുട്ടികളെയും കണ്ടെത്തിയത്. എട്ടുമണിക്കൂര്‍ നീണ്ടു നിന്ന ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ കൃഷ്ണന്റെയും കുട്ടികളുടെയും അരികിലെത്തിയത്.
10 മീറ്റര്‍ കയര്‍ കെട്ടിയാണ് ഇറങ്ങിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോൾ വസ്ത്രം പോലുമില്ലാതെ തണുത്തുവിറച്ച നിലയിലായിരുന്നു മൂന്ന് കുട്ടികള്‍. കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് കെട്ടിവെച്ച് സാഹസീകമായിട്ടാണ് പുറത്ത് എത്തിച്ചത്. പാറമടയിലായിരുന്നു അച്ഛനും അമ്മയും നാലു കുട്ടികളും താമസിച്ചിരുന്നത്.
TAGS : WAYANAD | FOREST DEPARTMENT
SUMMARY : Eight hours of effort; The firemen and forest guards rescued the father and his 3 children



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.