അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്; സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ 31 കോടി ഡോളർ മരവിപ്പിച്ചതായി റിപ്പോർട്ട്, നിഷേധിച്ച് അദാനി ഗ്രൂപ്പ്


അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകൾ സ്വിറ്റ്‌സര്‍ലന്‍റ് അധികൃതർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനിക്കെതിരെ സ്വിറ്റ്‌സര്‍ലന്റില്‍ അന്വേഷണം നടക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ആരോപണത്തിന്മേൽ നടക്കുന്ന അന്വേഷണത്തിലാണ് ഇപ്പോൾ ഇത്രയും വലിയ തുക മരവിപ്പിച്ചതെന്നാണ് ഹിൻഡൻബർഗ് എക്‌സിലൂടെ അറിയിക്കുന്നത്. 2021ൽ പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ഇപ്പോൾ തുടരുന്നത്. അഞ്ച് അക്കൗണ്ടുകളിലായി 310 മില്യണ്‍ ഡോളറിലധികം പണമാണ് അദാനിയുടേതായി സ്വിസ് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു.

അതേസമയം ആരോപണം തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏതെങ്കിലും കോടതി നടപടികളില്‍ തങ്ങള്‍ ഭാഗമല്ല. തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ഒരു തരത്തിലുള്ള പണം പിടിച്ചെടുക്കലുമുണ്ടായിട്ടില്ല. പറയപ്പെടുന്ന കോടതി ഉത്തരവില്‍ തങ്ങളുടെയോ ഗ്രൂപ്പ് കമ്പനികളുടെയോ പേരുപോലും പരാമര്‍ശിച്ചിട്ടില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യവും നിയമവിധേയവുമാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

2023 ജനുവരിയില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ ഓഹരി വിപണിയില്‍ കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ അദാനി ഗ്രൂപ്പ് തള്ളുകയും ചെയ്തിരുന്നു. അദാനി ഗ്രൂപ്പ് മൗറീഷ്യസും ബർമുഡയും കേന്ദ്രീകരിച്ച് കടലാസ് കമ്പനികൾ വഴി ഓഹരി പെരുപ്പിച്ച് കാണിക്കാൻ ശ്രമിച്ചു എന്നായിരുന്നു ഹിൻഡൻബർഗ് ആരോപണം. 2024ൽ അദാനിയുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയിൽ അന്വേഷിക്കുന്ന സെക്യൂരിറ്റീസ് ആൻ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനിയുടെ കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്നു സമർഥിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നു. എന്നാൽ തങ്ങൾക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് തള്ളിക്കളയുകയായിരുന്നു.

TAGS : |
SUMMARY : Hindenburg with new revelations against Adani

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!