ബെംഗളൂരു – മധുര വന്ദേ ഭാരത് സർവീസിന് തുടക്കം

ബെംഗളൂരു: ബെംഗളൂരു – മധുര റൂട്ടിലെ വന്ദേ ഭാരത് ട്രെയിൻ എക്സ്പ്രസ് സർവീസിന് ഇന്ന് തുടക്കം. തിരുച്ചിറപ്പള്ളിയിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഈ റൂട്ടിലെ വന്ദേ ഭാരതിന്‍റെ വരവോടെ നിറവേറ്റപ്പെടുന്നത്. മധുരയ്ക്കും ബെംഗളൂരു കന്‍റോൺമെന്‍റിനുമിടയിൽ തിരുച്ചി വഴി വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിച്ചതോടെ തിരുച്ചിയിലെ റെയിൽവേ യാത്രക്കാർക്ക് ബെംഗളൂരുവിലേക്ക് പകൽ സമയ ട്രെയിൻ ലഭിക്കും.
മധുരയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന വന്ദേ ഭാരത് 7 മണിക്കൂർ 45 മിനിട്ടിനുള്ളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരുവിൽ എത്തും. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. എസി ചെയർ കാറിന് 1575 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2865 രൂപയുമാണ് നിരക്ക്. എസി ചെയർ കാറിൽ 1068 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2194 രൂപയുമാണ് അടിസ്ഥാന നിരക്ക്.
ബെംഗളുരു-മധുര വന്ദേ ഭാരത് (20672) ട്രെയിൻ കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 1.30ന് പുറപ്പെട്ട് രാത്രി 9.45 ന് മധുരയിൽ എത്തും. 586 കിമി ദൂരം 8 മണിക്കൂർ 15 മിനിറ്റ് സമയം കൊണ്ടാണ് വന്ദേ ഭാരത് ഈ റൂട്ടിൽ പിന്നിടുന്നത്. സേലം, തിരുച്ചിറപ്പള്ളി എന്നീ സ്റ്റേഷനുകളിൽ 5 മിനിറ്റ് വീതവും ബാക്കിയുള്ള സ്റ്റേഷനുകളിൽ 2 മിനിറ്റുമാണ് നിർത്തുന്ന സമയം. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
ബെംഗളൂരു – മധുര യാത്രയ്ക്ക് എസി ചെയർ കാറിന് 1740 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3060 രൂപയുമാണ് നിരക്ക്. ഭക്ഷണം, രിസർവേഷൻ ചാര്‍ജ്, സൂപ്പർഫാസ്റ്റ് ചാർജ്, ജിസ്ടി, എന്നിവയടക്കമാണ് ഈ നിരക്ക്. അതേസമയം എസി ചെയർ കാറിന് 1067 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2195 രൂപയുമാണ് അടിസ്ഥാന നിരക്ക്. എട്ട് കോച്ചുകളിലായാണ് ട്രെയിൻ സർവീസ് നടത്തുക.
TAGS: BENGALURU | VANDE BHARAT EXPRESS
SUMMARY: Madurai – Bengaluru Vande bharat express kickstarts



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.