പേജർ സ്ഫോടനത്തിനു പിന്നിലെ സാമ്പത്തിക ഇടപാടിൽ മലയാളി ബന്ധം; അന്വേഷണം തുടങ്ങി


ബെംഗളൂരു: കഴിഞ്ഞ ദിവസം ലബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ വിതരണം ചെയ്‌തത് വയനാട്ടുകാരന്‍ റിന്‍സണ്‍ ജോസിന്‍റെ കമ്പനിയെന്ന് സംശയിക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സ്ഫോടനങ്ങള്‍ക്ക് ശേഷം നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിനെ കാണാനില്ലെന്നും യുകെ മാധ്യമമായ ഡെയ്‌ലി മെയിലും രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് നോർവെ കമ്പനിയുടെ പേര് പുറത്ത് വരുന്നത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

സാമ്പത്തിക ഇടപാടുകൾ മാത്രമാണ് ഇവയെന്നാണ് പ്രാഥമിക വിവരം. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം. ബ്രിട്ടീഷ് ഇടനിലക്കാരനായ ക്രിസ്റ്റിയാന ആര്‍സിഡിയാക്കോനോ ബാര്‍സോണിക്ക് 1.3 മില്ല്യണ്‍ പൗണ്ട് ഏകദേശം 12.4 കോടി രൂപ റിന്‍സണ്‍ കൈമാറിയിരുന്നു.

ഓസ്ലോ പോലീസ് ഡിസിട്രിക്ട് അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഓസ്ലോയിലെ ഇയാളുടെ അപ്പാര്‍ട്ട്‌മെന്റ് നാളുകളായി ആള്‍താമസമില്ലാതെ കിടക്കുകയാണ്. ഇയാളെ മാസങ്ങളായി കാണാന്‍ ഇല്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ടിഡിപിഇഎല്‍ റിപ്പോര്‍ട്ടു ചെയ്തു.

തായ് വാൻ ആസ്ഥാനമായുള്ള  ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക്  നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്.

രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. യുകെയിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് റിൻസൺ നോർവേയിലേക്ക് കുടിയേറിയത്. നോർവേയും ബൾഗേറിയയും റിൻസൻറെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ 2008 മുതല്‍ 2010 വരെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എം ബി എ പഠിച്ചിരുന്നുവെന്നും പിന്നീട് ഉപരിപഠനത്തിന് നോര്‍വേയിലെത്തി സോഷ്യല്‍ വര്‍ക്കിലും തിയോളജിയിലും ബിരുദാനന്തര ബിരുദം നേടിയെന്നും ലിങ്ക്ഡ്‌ ഇന്‍ അക്കൗണ്ടില്‍ നിന്ന് വ്യക്തമാകുന്നു. 2015 മുതല്‍ നോര്‍വേയില്‍ സ്ഥിര താമസമാക്കിയ റിന്‍സണ്‍ ജോസ് നോര്‍വീജിയന്‍ പൗരത്വവും എടുത്തിട്ടുണ്ട്. നോര്‍വേയിലെ ഓസ്ലോയില്‍ സ്ഥിര താമസമായ റിന്‍സണ്‍ ബള്‍ഗേറിയയില്‍ തുടങ്ങിയ കടലാസു കമ്പനിയാണ് നോര്‍ട്ട ഗ്ലോബല്‍ എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ലബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 37 പേര്‍ മരിക്കുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.  ചൊവ്വാഴ്‌ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്‌ച വാക്കി-ടോക്കി വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

3000 പേജറുകൾക്ക് ഹിസ്ബുല്ല വിദേശ കമ്പനിക്ക് ഈ വർഷം ആദ്യം  ഓർഡർ നൽകിയിരുന്നു. കമ്പനി അയച്ച പേജറുകൾ ഹിസ്ബുല്ലയുടെ പക്കൽ എത്തും മുന്പ് ഇസ്രയേലി മൊസാദ് കൈവശപ്പെടുത്തി എന്നാണ് അനുമാനം. ആക്രമണങ്ങൾക്ക് പിന്നിൽ മൊസാദിന്റെ പങ്ക് വ്യക്തമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ടുചെയ്തിട്ടുണ്ടെങ്കിലും ഇസ്രയേൽ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS : |
SUMMARY : Malayali connection in financial deal behind pager blast. Investigation started


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!