തമിഴ് സിനിമയിലെ അതിക്രമങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ സ്വീകരിക്കാന്‍ സമിതിയെ നിയോഗിച്ച്‌ നടികര്‍സംഘം; നടി രോഹിണി അധ്യക്ഷ


ചെന്നൈ: തമിഴ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ സംബന്ധിച്ച്‌ പരാതി നല്‍കാൻ കമ്മറ്റിയെ നിയോഗിച്ച്‌ താര സംഘടനയായ നടികർസംഘം. നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചത്. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.

മാധ്യമങ്ങള്‍ക്ക് മുമ്പിൽ പരാതികള്‍ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്ന് രോഹിണി പറഞ്ഞു. അതിക്രമം നേരിട്ടവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനം സമിതി ഒരുക്കിയിട്ടുണ്ട്. ഇരകള്‍ക്ക് നിയമ സഹായം നടികര്‍ സംഘം നല്‍കും. പരാതിയില്‍ പറയുന്ന ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാരായവരെ അഞ്ചുവര്‍ഷം സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ പരിഗണനയില്‍ ഉണ്ടെന്ന് രോഹിണി പറഞ്ഞു.

2019 മുതലാണ് താരസംഘടനയായ നടികര്‍ സംഘത്തില്‍ ആഭ്യന്തര സമിതി പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്. പക്ഷേ പ്രവര്‍ത്തനം കാര്യക്ഷമമല്ലായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമായത്.

കേരളത്തില്‍ നടികള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച്‌ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. പിന്നാലെ പല മുതിര്‍ന്ന നടന്‍മാരും ലൈംഗിക പീഡനക്കേസില്‍ കുടുങ്ങുകയും ചെയ്തു. മറ്റ് ഭാഷകളിലും ഇത്തരത്തില്‍ അതിക്രമങ്ങള്‍ സംബന്ധിച്ച്‌ കമ്മിറ്റി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നടന്‍ വിശാല്‍ അടക്കമുള്ള നടന്‍മാര്‍ ഈ ആവശ്യം ഉന്നയിച്ച്‌ മുന്നോട്ട് വന്നിരുന്നു.

TAGS : |
SUMMARY : Nadikar Sangh appoints committee to receive complaints on atrocities in ; Actress Rohini is the president


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!