തിരുവോണ സദ്യയൊരുക്കാൻ മലയാളി കൂട്ടായ്മകളുടെ ഓണച്ചന്തകൾ സജീവം

ബെംഗളൂരു: ഗൃഹാതുര സ്മരണകളുമായി വീണ്ടുമൊരോണം. പ്രവാസ ജീവിതത്തിൻ്റെ നെട്ടോട്ടത്തിനിടയിൽ ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കർണാടകയിലെ മലയാളികൾ. നാട്ടിൽ പോകാൻ സാധിക്കാത്തതിനാല്‍ മറുനാട്ടിൽ തിരുവോണസദ്യ ഒരുക്കുന്ന മലയാളികൾക്കായി കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഓണച്ചന്തകൾ ഒരുക്കിയിരിക്കുകയാണ് വിവിധമലയാളി സംഘടനകൾ. ബെംഗളൂരുവിന് പുറമെ മറ്റു നഗരങ്ങളിലും ഇത്തവണ ഓണച്ചന്തകൾ സജീവമാണ്.
കുന്ദലഹള്ളി കേരളസമാജം : ഓണച്ചന്ത എ.ഇ.എസ്. ലേഔട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. മിഡാസ് ഡെയിലി സൂപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് ഇത്തവണ ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. ഓണക്കാലത്ത് വേണ്ട എല്ലാസാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ബെംഗളൂരുവിലെ മലയാളികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. തിരുവോണദിവസം വരെ ഓണച്ചന്ത പ്രവര്‍ത്തിക്കുന്നതായിരിക്കും. ഓണനാളുകളില്‍ പായസവില്പനയും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 94495 38245
കേരളസമാജം ദൂരവാണിനഗര്‍: വിജിനപുര ജൂബിലി സ്‌കൂളിലും എന്‍.ആര്‍.ഐ. ലേഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ. സ്‌കൂളിലും ഏര്‍പ്പെടുത്തിയ ഓണച്ചന്തകള്‍ പ്രവര്‍ത്തനാമാരംഭിച്ചു. ഓണവിഭവങ്ങള്‍ക്ക് വിപണിനിരക്കിനെ അപേക്ഷിച്ച് വിലക്കുറവ് ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
കെ.എൻ.എസ്.എസ്.: കൊത്തനൂർ കരയോഗം സംഘടിപ്പിക്കുന്ന ഓണച്ചന്ത കെ. നാരായണപുരയിലെ ഡോൺ ബോസ്‌കോ ഹൈസ്കൂൾ അങ്കണത്തില്‍ നടക്കും. പച്ചക്കറികൾ, പലചരക്ക് സാധനങ്ങളും ഉൾപ്പെടെ ഓണവിഭവങ്ങൾക്ക് ആവശ്യമായവ എല്ലാം ഓണച്ചന്തയില്‍ ലഭ്യമാണ്. ഫോൺ: 9886649966. എം.എസ്. നഗർ കരയോഗം ഓണച്ചന്ത കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലെ എം.എം.ഇ.ടി. സ്‌കൂളില്‍. ഫോൺ: 8050508826.
ഹൊസൂര്‍ കൈരളി സമാജം: ഹൊസൂര്‍ ബസ്റ്റാന്റിന് എതിര്‍വശമുള്ള ജെ.എം.സി ക്ലോംപ്ലക്‌സില്‍ നടക്കും. ഏത്തക്ക ചിപ്‌സ്, ശര്‍ക്കര വരട്ടി, പഴം ചിപ്‌സ്, ചക്ക ചിപ്‌സ്, മിക്ചര്‍, ഹല്‍വ, പപ്പടം, ഇഞ്ചിപ്പുളി, വെളിച്ചെണ്ണ (കേര), വടുകപ്പുളി അച്ചാര്‍, കണ്ണിമാങ്ങാ അച്ചാര്‍, വേപ്പിലക്കട്ടി, പുട്ടുപൊടി, അവില്‍, അരിയട, റിബണട, പാലട, നേന്ത്രപ്പഴം, പച്ചക്കായ, നിറപറ കുത്തരി, തേങ്ങ, ചേന, ചേമ്പ്, കൂര്‍ക്ക, കപ്പ, കുമ്പളങ്ങ, പച്ച പയര്‍, മത്തങ്ങ, പാവക്ക, പച്ച മാങ്ങ, കൊണ്ടാട്ടം മുളക് മുള്ളന്‍, മാന്തല്‍, ചെമ്മീന്‍ എന്നിവ ഓണച്ചന്തയില്‍ ലഭ്യമാകും. ഫോൺ: 7358934704; 8610204913;
വിദ്യാരണ്യപുര കൈരളീ സമാജം- വികാസ്: ഓണച്ചന്ത 14 വരെ ബി.ഇ.എൽ. വൈറ്റ് സ്ക്വയർ അപ്പാർട്ട്‌മെന്റിന് സമീപത്തെ എക്സ്ട്രീം കാർ ഡീറ്റെയ്‌ലിങ്ങിൽ നടക്കും. രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് സമയം. ഫോൺ: 8105926393, 9448303680.
ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി: മൈസൂര്‍ റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി സില്‍വര്‍ ജൂബിലി ഹാളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും ചന്ത പ്രവര്‍ത്തിക്കുക. നേന്ത്രപ്പഴം, കായ, ചിപ്‌സ്, ശര്‍ക്കര വരട്ടി, ഹല്‍വ, കപ്പ ചിപ്‌സ്, പപ്പടം, പച്ചക്കറികള്‍ തുടങ്ങി എല്ലാ ഓണവിഭവങ്ങളും ലഭ്യമാകും. ഫോണ്‍ . 9845185326, 9886631528
സാന്ത്വനം അന്നസാന്ദ്ര പാളയ: ജീവകാരുണ്യ സംഘടനയായ സാന്ത്വനം അന്നസാന്ദ്ര പാളയ സംഘടിപ്പിക്കുന്ന ആറാമത് ഓണച്ചന്ത എച്ച്.എ.എൽ വിമാനപുര കൈരളി നിലയം സ്കൂളിൽ നടക്കും. രാത്രി 8 വരെ ചന്ത പ്രവർത്തിക്കും. ഓണസദ്യ ഒരുക്കാനുള്ള പച്ചക്കറികൾ, കേരളീയ ഉത്പന്നങ്ങൾ എന്നിവ സ്റ്റാളുകളിൽ ഒരുക്കും. കൂടുതൽ വിവരങ്ങൾക്: 7090724840, 99458 51236.
മൈസൂരു കേരളസമാജം : വിജയ നഗറിലുള്ള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ നടക്കും. കായവറുത്തത്, ശർക്കരവരട്ടി, ഹൽവ, നേന്ത്രക്കായ, അച്ചപ്പം, ഉണ്ണിയപ്പം, മികിസ്ച്ചർ, എള്ളുണ്ട, പപ്പടം, നാടൻ പച്ചക്കറികൾ, തുണിത്തരങ്ങൾ എന്നിവ ഓണച്ചന്തയില്‍ ലഭ്യമായിരിക്കും. ഫോണ്‍ : 9448166261, 9448065903, 9448065903
TAGS ; ONAM-2024



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.