വേണാട് എക്‌സ്പ്രസില്‍ തിരക്കോട് തിരക്ക്; രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു


കൊച്ചി: വേണാട് എക്സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. ബോധക്ഷയത്തെ തുടര്‍ന്ന് യാത്രക്കാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നത്തെ യാത്രയില്‍ ഏറ്റുമാനൂര്‍ കഴിഞ്ഞതോടെ  യുവതികള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഗാര്‍ഡിനെ വിവരമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡില്‍ ട്രെയിന്‍ നിര്‍ത്തി ഇവരെ  ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസവും തൃപ്പൂണുത്തറയില്‍ ഒരു യാത്രക്കാരി കുഴഞ്ഞുവീണിരുന്നു. 2022 ഏപ്രിലില്‍ മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.

അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള തിങ്കള്‍ ആയതിനാല്‍ സംസ്ഥാനത്ത് ട്രെയിനുകളില്‍ ഇന്ന് കനത്ത തിരക്കായിരുന്നു പാലരുവി, വേണാട് എക്‌സ്പ്രസ്സുകള്‍ക്കൊപ്പം മെമു ട്രെയിന്‍ കൂടി അനുവദിക്കണമെന്ന് നാളുകളായി യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും റെയില്‍വെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറെ നാളായുള്ള പ്രതിഷേധത്തിനൊടുവില്‍ ഒരു ട്രെയിന്‍ കൂടി അനുവദിച്ചിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തലാക്കിയിരുന്നു.

TAGS : |
SUMMARY : Overcrowding in Venad Express; Two passengers collapsed


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!