കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ബിഎസ്എൻഎല്ലിന് പുതിയ ലോ​ഗോ


ന്യൂഡല്‍ഹി: പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ ലോഗോ പുറത്തിറക്കി. രാജ്യത്താകമാനം 4ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ലോഗോ മാറ്റം. ഇതോടൊപ്പം സ്പാം ബ്ലോക്കിങ് അടക്കം ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം പുതിയ ലോ​ഗോയിൽ കണക്ടിങ് ഇന്ത്യ എന്നതിന് പകരം കണക്ടിങ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. കാവി, പച്ച, വെള്ള നിറങ്ങളും ഉള്‍പ്പെടുത്തി. സുരക്ഷിതത്വം, വിശ്വാസ്യത, കുറഞ്ഞ ചെലവ് എന്നിവയും അടയാളപ്പെടുത്തിയിട്ടുണ്ട്. കാവിവല്‍ക്കരണമാണ് നടത്തിയതെന്ന വിമര്‍ശനം ഇതിന് പിന്നാലെ ഉയരുകയാണ്.

നേരത്തെ ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറം മാറ്റിയത് ചര്‍ച്ചയായിരുന്നു. ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കുകയായിരുന്നു. നിറത്തില്‍ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തുമെന്നുമാണ് അന്ന് ദൂരദര്‍ശന്‍ പ്രതികരിച്ചത്. എന്നാല്‍ നിറം മാറ്റത്തിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. സമ്പൂര്‍ണ്ണ കാവി വല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് നിറം മാറ്റം എന്നായിരുന്നു വിമര്‍ശനം.

അതേസമയം ബിഎസ്എൻഎൽ രാജ്യത്തുടനീളം അതിൻ്റെ 4 ജി നെറ്റ്‌വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. എയർടെൽ, ജിയോ, വി എന്നിവയുടെ താരിഫ് വർദ്ധനയ്ക്ക് ശേഷം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം 2025-ഓടെ രാജ്യത്തുടനീളം 4G വ്യാപനം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. കൂടാതെ 5ജി നെറ്റ്‌വർക്ക് എത്തിക്കാനും ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്. 4ജി നെറ്റ്‌വർക്ക് എത്തിച്ച് എട്ട് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കാനാണ് ശ്രമം.

പുതിയ സ്പാം ബ്ലോക്കിങ് സംവിധാനത്തിലൂടെ ഉപയോക്താവിന് മുന്നറിയിപ്പ് നൽകാതെ തന്നെ സ്പാം എസ്എംഎസ്, തട്ടിപ്പ് എന്നവയിൽ നിന്ന് സുരക്ഷ ഒരുക്കുന്നുവെന്ന് ബിഎസ്എൻഎൽ അവകാശപ്പെടുന്നു. എനി ടൈം സിം (എടിഎസ്) കിയോസ്കുകൾ ഉപയോഗിച്ച് പുതിയ ബിഎസ്എൻഎൽ സിം കാർഡുകൾ വാങ്ങുന്നതും ബിഎസ്എൻഎൽ എളുപ്പമാക്കുന്നു. മൊബൈൾ ടവർ വഴിയടക്കമുള്ള നെറ്റ് വർക്കുകൾ തടസ്സപ്പെടുമ്പോൾ സാറ്റലൈറ്റ് വഴി സുഗമമായി മൊബൈൽ ഫോണുകളും സേവനങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഡി2ഡി സർവീസും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ ദുരന്തനിവാരണത്തിനായി ഒറ്റത്തവണ പരിഹാര നെറ്റ്‌വർക്ക് സേവനവും ഖനന മേഖലയ്ക്ക് സുരക്ഷിതമായ 5ജി നെറ്റ്‌വർക്കും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു.

ടെല്‍കോ വൈ-ഫൈ റോമിംഗാണ് മറ്റൊരു പ്രധാന ഫീച്ചര്‍. ഇത് ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കള്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഏത് ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് വൈ-ഫൈ നെറ്റ്വര്‍ക്കിലേക്കും കണക്റ്റുചെയ്യാന്‍ സഹായിക്കും.

TAGS :
SUMMARY : BSNL has a new logo

 

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!