ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സൂചന; കൂടുതൽ വിവരങ്ങൾ ഉടനെ വെളിപ്പെടുത്തുമെന്ന് ഇസ്രയേൽ

ജെറുസലേം: പലസ്തീൻ സംഘടനയായ ഹമാസിന്റെ മേധാവി യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്. യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന സാധ്യത പരിശോധിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗാസ മുനമ്പിൽ ഈയടുത്ത് നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരരെ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയിരുന്നെന്നും അതിലൊരാൾ സിൻവർ ആണെന്ന് സംശയിക്കുന്നുവെന്നുമാണ് ഇസ്രയേലിൻ്റെ വാദം. എന്നാൽ ഇത് സിൻവർ തന്നെയാണോയെന്ന് ഇസ്രയേലിന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനായി കരുതുന്നത് യഹ്യ സിൻവറാണ്. ഇദ്ദേഹത്തെ വധിക്കുകയായിരുന്നു ഇസ്രയേലിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇതിനായി ഗാസയിലെമ്പാടും ഇസ്രയേൽ അരിച്ചുപെറുക്കി ആക്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ് നേതാവാണ് യഹ്യ. 1989ൽ രണ്ട് ഇസ്രയേൽ സൈനികരെയും ഇസ്രയേൽ സൈന്യത്തിന് സഹായങ്ങൾ ചെയ്തിരുന്ന രണ്ട് പലസ്തീൻ സ്വദേശികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് യഹ്യ സിൻവർ ആയിരുന്നു. ഈ സംഭവത്തിൽ ഇസ്രയേൽ സിൻവറിനെ പിടികൂടുകയും നാല് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒടുവിൽ 22 വർഷം ശിക്ഷ അനുഭവിച്ച ശേഷം 2011ൽ ഇയാൾ മോചിതനായി.
നേരത്തെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന സിൻവർ ജീവിച്ചിരിപ്പുണ്ടെന്ന സൂചനകൾ അടുത്തിയൊണ് പുറത്തുവന്നത്. ചില പലസ്തീൻ ഉദ്യോഗസ്ഥരും മിഡിൽ ഈസ്റ്റ് ഔദ്യോഗിക വക്താക്കളും ഇയാളെ കാണാൻ ചെന്നിരുന്നതായും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ഇസ്രയേലിൽ ഒക്‌ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ തനിക്ക് തരിമ്പും പശ്ചാത്താപമില്ലെന്നും തന്നെ കാണാനെത്തിയവരോട് സിൻവർ പറഞ്ഞിരുന്നു. സായുധ ആക്രമണങ്ങളിലൂടെ മാത്രമേ പലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രം സാധ്യമാകൂ എന്നാണ് സിൻവറിന്റെ കാഴ്ച്ചപ്പാടെന്നും ഇവർ പറയുന്നു.
സെപ്തംബർ 21-ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യഹ്യ സിൻവാർ കൊല്ലപ്പെട്ടതായാണ് കരുതിയിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യഹ്യയെ കുറിച്ചും ഈ ആക്രമണത്തിന് ശേഷം വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതാണ് ഇയാൾ കൊല്ലപ്പെട്ടതായി ലോകം മുഴുവൻ കണക്കാക്കാൻ കാരണവും. എന്നാൽ, ഈ അനുമാനങ്ങൾ എല്ലാം തെറ്റിച്ചുകൊണ്ടാണ് യഹ്യ ജീവിച്ചിരിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.
TAGS : YAHYA SINWAR | HAMAS | ISRAEL ATTACK
SUMMARY : Hamas chief Yahya Sinwar reportedly killed



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.