ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ കഥകളി; രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവും അരങ്ങേറും

ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി കഥകളി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 9 നും 10 നും നാട്യസഭ അവതരിപ്പിക്കുന്ന രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവുമാണ് അരങ്ങിലെത്തുന്നത്. കലാമണ്ഡലത്തിലെയും നാട്യസഭയിലെയും കഥകളി ആർട്ടിസ്റ്റുകൾ അണിനിരക്കും.
വൈകീട്ട് 5.30-ന് പുറപ്പാടോടുകൂടി ആരംഭിക്കും. കലാമണ്ഡലം പ്രജിത്, കലാമണ്ഡലം ധനേഷ്, കലാമണ്ഡലം ആര്യജിത്, പ്രിയ നമ്പൂതിരി, കാരാപ്പുഴ രഘു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നാട്യസഭ മാനവ്(പാട്ട്), കലാമണ്ഡലം സുഹാസ്(ചെണ്ട), കലാമണ്ഡലം ശ്രീജിത്(മദ്ദളം) എന്നിവർ പിന്നണി ഒരുക്കും.
TAGS : KATHAKALI | JALAHALLI AYYAPPA TEMPLE TRUST
SUMAARY : Kathakali at Jalahalli temple



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.