മിസൈൽ ആക്രമണത്തിന് തിരിച്ചടി; ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം, 4 മരണം

ടെൽ അവീവ്: ഈ മാസമാദ്യം നടത്തിയ ആക്രമണങ്ങൾക്കു മറുപടിയായി ഇറാനിൽ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ഇന്നലെ പുലർച്ചെയുള്ള ആക്രമണങ്ങളിൽ 4 സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ടെഹ്റാൻ അടക്കം ഇറാനിൽ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. അതേസമയം കാര്യമായ നാശനഷ്ടമില്ലെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. പ്രാദേശിക സമയം പുലർച്ചെ രണ്ടിനു (ഇന്ത്യൻ സമയം പുലർച്ചെ 4 മണി) തുടങ്ങിയ ആക്രമണം 4 മണിക്കൂർ നീണ്ടു. മൂന്നു ഘട്ടമായി 140 പോർവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. ആദ്യമായാണ് ഇസ്രയേൽ ഇറാനെതിരെ തുറന്ന ആക്രമണം നടത്തുന്നത്. ഏപ്രിലിൽ ഇറാനിലെ ഒരു വ്യോമതാവളത്തിനു സമീപം മിസൈലാക്രമണം നടത്തിയെങ്കിലും ഉത്തരവാദിത്തമേറ്റിരുന്നില്ല
ഗാസയില്‍ യുദ്ധം തുടങ്ങിയശേഷം രണ്ടുതവണയാണ് ഇസ്രയേലിലേക്ക് ഇറാന്‍ നേരിട്ട് ആക്രമണം നടത്തിയത്. രണ്ടുതവണയും ഇസ്രയേല്‍ തിരിച്ചടിച്ചു. 2023 ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്‍ സ്ഥാനപതികാര്യാലയം ആക്രമിച്ചതിനുള്ള മറുപടിയായി ഏപ്രില്‍ 13-നായിരുന്നു ആദ്യത്തേത്. പിന്നീട് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെയും ഇറാന്‍ സേനാ കമാന്‍ഡറെയും വധിച്ചതിനു തിരിച്ചടിയായി ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിലേക്ക് 200-ലധികം മിസൈലുകളുമയച്ചു.
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷമാണ് ഇസ്രയേലും ഇറാനും ബദ്ധശത്രുക്കളായത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഈ മേഖലയിലുള്ള ഇന്ത്യക്കാരുമായി നയതന്ത്രകാര്യാലയങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇറാനെ ആക്രമിച്ച് സംഘര്‍ഷം വഷളാക്കിയതിന് ഇസ്രയേലിനെ അറബ് രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി. ഇസ്രയേലിനെ തിരിച്ചാക്രമിച്ച് വീണ്ടും പ്രശ്‌നം വഷളാക്കരുതെന്ന് ഇറാനോട് യു.എസും ബ്രിട്ടനും ആവശ്യപ്പെട്ടു. ആക്രമണത്തെ വിമർശിച്ച് സൗദി അറേബ്യ അടക്കം അറബ് രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണം ഇറാന്റെ പരമാധികാരത്തെയും രാജ്യാന്തരനിയമങ്ങളെയും ലംഘിക്കുന്നതാണെന്നു കുറ്റപ്പെടുത്തി. ഇറാൻ പ്രത്യാക്രമണം നടത്തരുതെന്ന് യുഎസും യുകെയും ആവശ്യപ്പെട്ടു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.