നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, പോലീസ് നടപടി അതീവരഹസ്യമായി


തൃശൂർ: ആലുവ സ്വദേശിയായ നടി നൽകിയ പീഡന പരാതിയിൽ നടൻ മുകേഷിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. 2011-ൽ വടക്കാഞ്ചേരി വാഴാലിക്കാവിൽ ‘നാടകമേ ഉലകം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോൾ മുകേഷ് നക്ഷത്രഹോട്ടലിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

ഓഗസ്റ്റ് 31-ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നടന് മുൻകൂർജാമ്യം ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് അറസ്റ്റുണ്ടായതെങ്കിലും പോലീസ് വിവരം പുറത്തറിയാതിരിക്കാൻ ശ്രമിച്ചു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതും അതിരഹസ്യമായിട്ടായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വിവരം പുറത്തായത്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി. ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.  വിവരം പുറത്തുപോകാതിരിക്കാൻ പോലീസുകാർക്ക് എസ്.പി. നിർദേശം നൽകിയതായും സൂചനയുണ്ട്

കേസില്‍ മുകേഷ് എംഎൽഎയെ നേര​ത്തേ ചോദ്യം ചെയ്തിരുന്നു‌. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈം​ഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

TAGS : |
SUMMARY : The actress was molested; Actor Mukesh was arrested and released on bail


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!