ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

ഡൽഹി: ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പരിശോധനയ്ക്ക് സാമ്പിൾ നല്‍കിയില്ലെന്ന് ആരോപിച്ചാണ് നടപടി. കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയെന്ന കാരണത്താലാണ് പുനിയ സാമ്പിൾ കൈമാറാത്തത്.
ഇതിന് പിന്നെലെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താരത്തെ മത്സരങ്ങളില്‍ നിന്നും വിലക്കിയിരിക്കുന്നത്. വിലക്ക് ലഭിച്ചതോടെ 4 വര്‍ഷത്തിനിടയില്‍ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന് ആകാനാകാനോ കഴിയില്ല. പരിശോധനയ്ക്ക് തയാറാണെന്നും കിറ്റുകളില്‍ വ്യക്തത വേണമെന്നും ആയിരുന്നു പൂനിയ ‘നാഡ'യെ അറിയിച്ചത്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ചരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണം ഉയർന്നുവന്നപ്പോള്‍ പ്രതിഷേധ സമരങ്ങളില്‍
മുന്‍നിരയിലുണ്ടായിരുന്ന ഒരാളാണ് പുനിയ. അടുത്തിടെ പുനിയ വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യക്ക് അഭിമാനായ വെങ്കല മെഡല്‍ നേടിയ താരം കൂടിയാണ് പുനിയ. ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ‘നാഡ' അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Wrestler Bajrang Punia banned for four years



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.