തടവുകാര്‍ക്ക് ആശുപത്രി സേവനം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന തടവുകാർക്ക് കൃത്യമായി ആശുപത്രി സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജയിലില്‍ ട്രെയിനേജ് ജോലി എടുത്തിരുന്ന ഒരു തടവ്കാരന് ദേഹം മുഴുവൻ അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ചികിത്സ അനുവദിക്കാതിരുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന സഹതടവുകാരനെതിരെ നല്‍കിയ പരാതിയിലാണ് നടപടി.
പൂജപ്പുര സെൻട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് കമ്മീഷൻ നിർദേശം നല്‍കിയത്. അതേസമയം, പരാതി നല്‍കിയ തടവുകാരനടക്കം എല്ലാവർക്കും ആവശ്യമുള്ളപ്പോള്‍ ഡോക്ടറെ കാണാനും, സേവനം നല്‍കാനും അവസരം നല്‍കാറുണ്ടെന്ന് സെൻട്രല്‍ ജയില്‍ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. ഇത്തരം പ്രവർത്തികള്‍ ആവർത്തിക്കരുതെന്നും, പരാതികള്‍ ഉയരരുതെന്നും കമ്മീഷൻ അറിയിച്ചു.
TAGS : HUMAN RIGHTS COMMISSION
SUMMARY : Hospital services should be ensured for prisoners: Human Rights Commission



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.