യുവാവിനെ ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോയി കുത്തിപരിക്കേല്‍പ്പിച്ചു; 23കാരി അറസ്റ്റില്‍

തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവെച്ച് യുവാവിനു കുത്തേറ്റ സംഭവത്തില്‍ യുവതി അറസ്റ്റിൽ. പത്തനംതിട്ട ജില്ലയില്‍ മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലി(23)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് സനേഹ.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെമ്പായം തേക്കട സ്വദേശിയായ സുജിത്തിന്(25) കുത്തേല്‍ക്കുന്നത്. ഇയാളുടെ മുൻ സുഹൃത്തുക്കളാണ് കുത്തിയത്. സുജിത്തിനെ ഭക്ഷണം കഴിക്കാനെന്ന പേരില്‍ നിർബന്ധിച്ച് സ്ഥലത്തെത്തിച്ചത് കൂട്ടുകാരിയായ സ്നേഹയാണെന്നാണ് പോലീസ് പറയുന്നത്. സുജിത്തിനെ കുത്തിയത് ലഹരി കേസുകളില്‍ പ്രതിയായ ഷിയാസും കൂട്ടുകാരുമാണെന്നും, പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ലഹരി സംഘത്തിനുള്ളിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. മാനവീയം വീഥിയില്‍ വച്ച് കുത്തു കൊണ്ട സുജിത്ത് ഇവിടുത്തെ സ്ഥിരം സന്ദർശകനാണ്. നഗരത്തിലും വെമ്പായത്ത് വച്ചും കഞ്ചാവ് കച്ചവടത്തെ ചൊല്ലി സുജിത്തും മറ്റു നിരവധി കേസുകളില്‍ പ്രതിയായ ഷിയാസും തമ്മില്‍ തർക്കമുണ്ടായിട്ടുണ്ട്.
സംഭവ ദിവസം പ്രതികളുടെ നിര്‍ദ്ദേശ പ്രകാരം സുജിത്തിനെ മാനവീയം വീഥിയിലേക്ക് സ്നേഹയാണ് എത്തിച്ചതെന്ന് പോലീസ് പറയുന്നു. ഷിജിത്തിന്റേയും പ്രതികളുടേയും സുഹൃത്തായിരുന്നു സ്‌നേഹ. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് യുവതി സുജിത്തിനെ ആല്‍ത്തറ ക്ഷേത്രത്തിനടുത്ത് എത്തിച്ചത്.
ഇവിടെ വെച്ച് സുജിത്തും ഷിയാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഷിയാസ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷിജിത്തിനെ കുത്തുകയായിരുന്നു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഹരിമാഫിയയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സുജിത്തിന് കുത്തേറ്റ് നെഞ്ചില്‍ ആഴത്തില്‍ പരുക്കേറ്റിട്ടുണ്ട്. സുജിത്തിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി.
TAGS : CRIME | LATEST NEWS
SUMMARY : The young man was taken to eat and stabbed; 23-year-old arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.